ബാലഭാസ്കറിന്റെ മരണം: മരണ മൊഴിയറിയാൻ സ്റ്റീഫൻ ദേവസിയെ ചോദ്യം ചെയ്തു

Share

കൊച്ചി :വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സംഗീത സംവിധായകന്‍ സ്റ്റീഫന്‍ ദേവസ്സിയെ സി ബി ഐ ചോദ്യം ചെയ്തു ബാലഭാസ്‌കറിന്റെ അടുത്ത സുഹൃത്താണ് സ്റ്റീഫന്‍ ദേവസ്സി.

ബാലഭാസ്കർ ഐ.സി.യുവിൽ അതീവ ഗുരുതരാവസ്ഥയിൽ കിടക്കുമ്പോൾ സ്റ്റീഫൻ ദേവസി സന്ദർശിച്ചിരുന്നു. ഇതിനെ കുറിച്ചറിയാനാണ് വിളിപ്പിച്ചതെന്നാണ് സൂചന.

ഇന്നലെ ഉച്ചയോടെയാണ് സ്റ്റീഫന്‍ തിരുവനന്തപുരം സി ബി ഐ ഓഫീസില്‍ ചോദ്യം ചെയ്യലിനായി എത്തിയത്. സ്റ്റീഫനെതിരെ നേരത്തെ ചില ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്.

ബാലഭാസ്‌കറിന്റെ മരണത്തില്‍ നാലുപേരെ നുണപരിശോധന നടത്തും. നുണപരിശോധനക്ക് തയ്യാറാണെന്ന് ഇവര്‍ കോടതിയെ അറിയിച്ചിരുന്നു. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളും സ്വര്‍ണക്കടത്തു കേസിലെ പ്രതികളുമായ വിഷ്ണു സോമസുന്ദരം, പ്രകാശ് തമ്പി, അപകട സമയത്ത് വാഹനത്തിലുണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജുന്‍, കലാഭവന്‍ സോബി എന്നിവരാണ് നുണപരിശോനക്ക് തയാറാണെന്ന് അറിയിച്ചത്.

ബാലഭാസ്‌കറിന്റെത് അപകട മരണമല്ലെന്നും ആസൂത്രിത കൊലപാതകമാണെന്നുമാണ് ബന്ധുക്കളും കുടുംബവും ആരോപിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *