ബാറുകൾ നവംബറിൽ തുറന്നേക്കും

Share

പാലക്കാട്: കോവിഡ് പശ്ചാത്തലത്തില്‍ അടച്ച ബാറുകള്‍ നവംബര്‍ ആദ്യവാരം തുറന്നേക്കുമെന്ന് സൂചന.

തദ്ദേശ തെരഞ്ഞെടുപ്പ് വിഞ്ജാപനം ഉണ്ടാകുന്നതിന് മുന്‍പ് തുറക്കാമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. 
കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന പരിശോധനകള്‍ കര്‍ശനമാക്കും.

സാമൂഹിക അകലം പാലിച്ച് മേശയ്ക്ക് ഇരുവശവും രണ്ടുപേരെ മാത്രമേ ഇരിക്കുവാന്‍ അനുവദിക്കുകയുള്ളു. ഭക്ഷണം പങ്കുവച്ച് കഴിക്കാന്‍ അനുവദിക്കില്ല. വെയിറ്റര്‍മാര്‍ മാസ്‌കും കൈയുറകളും ധരിക്കണമെന്നും കര്‍ശന നിര്‍ദേശമുണ്ട്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ എക്‌സൈസ്, പോലീസ്, റവന്യു വിഭാഗങ്ങള്‍ ബാറുകളില്‍ പരിശോധന നടത്തും. 
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നുകഴിഞ്ഞാല്‍ ഡിസംബര്‍ അവസാനം മാത്രമേ ബാറുകള്‍ തുറക്കാന്‍ കഴിയുകയുള്ളു. മൂന്നുമാസം കഴിഞ്ഞ് നിയമസഭാ തെരഞ്ഞെടുപ്പുണ്ടാകുമെന്നതിനാല്‍ ഡിസംബര്‍ അവസാനം ബാര്‍ തുറക്കുന്നതു വിവാദത്തില്‍ കലാശിക്കുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് അടുത്തമാസം ആദ്യം ബാറുകൾ തുറക്കാമെന്ന് സർക്കാർ കരുതുന്നത്

Leave a Reply

Your email address will not be published. Required fields are marked *