ബാബുരാജിൻറെ വെളിപ്പെടുത്തൽ; മഞ്ജു വാര്യരെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധേയമാകുന്നു…

Share

അമ്മയുടെ ആസ്ഥാനമന്ദിരം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യവെ വേദിയില്‍ പുരുഷന്‍മാരായ താരങ്ങള്‍ക്ക് മാത്രം ഇരിപ്പിടം അനുവദിച്ചത് അടുത്തിടെ വിവാദമായിരുന്നു. സംഘടനയ്ക്കകത്ത് പോലും പുരുഷാധിപത്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി പാർവതി തിരുവോത്ത് പരസ്യമായി രംഗത്തെത്തിയിരുന്നു.

സിദ്ദിഖ്, ബാബുരാജ് തുടങ്ങിയവർ ഇതിനെതിരെ രംഗത്ത് വരികയും ചെയ്തു. അമ്മ പോലെ ഒരുപാട് പേര്‍ക്ക് ഗുണമുള്ളൊരു സംഘടനയുടെ അടിത്തറ തോണ്ടിക്കൊണ്ട് പ്രതിഷേധിക്കരുതെന്നാണ് ബാബുരാജ് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്.


തെറ്റുകളുണ്ടെങ്കില്‍ അത് ചൂണ്ടികാണിക്കണം, എന്നാല്‍ സംഘടനയുടെ അടിത്തറ തോണ്ടാന്‍ നില്‍ക്കരുത്. അത് ശരിയല്ലെന്ന് ബാബുരാജ് പറഞ്ഞു. സ്ത്രീകള്‍ അടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി എടുത്ത തീരുമാനമാണ് ഓഫീസ് ഡയറക്ടേഴ്സ് മാത്രം ഇരുന്നാല്‍ മതിയെന്ന്. അവര് ഇരിക്കുന്ന സദസ്സാണ് അത്. അതിനുള്ള സ്ഥലം മാത്രമേ അവിടെയുള്ളൂ എന്നാണ് ബാബുരാജ് പറയുന്നത്.


അഭിമുഖത്തിനിടയിൽ ബാബുരാജ് മഞ്ജു വാര്യരെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. അമ്മയിലെ വൈസ് ചെയര്‍മാന്‍റെ പോസ്റ്റിലേക്ക് വേണ്ടി മഞ്ജു വാര്യര്‍ക്ക് പിന്നാലെ ഒരുപാട് നടന്നതല്ലേ. വൈസ് ചെയര്‍മാന്‍ പെണ്ണാകണം എന്നത് വെച്ചാണ് അങ്ങനെ ചെയ്തതെന്ന് വെളിപ്പെടുത്തുകയാണ് ബാബുരാജ്.

ഇത്തരത്തിൽ നേതൃത്വനിരയിലേക്ക് തന്നെ സ്ത്രീകളെ കൊണ്ടുവരാൻ ആഗ്രഹിച്ച സംഘടനയെയാണ് എന്തിനും ഏതിനും പലരും കുറ്റപ്പെടുത്തുന്നതെന്ന അഭിപ്രായമാണ് ബാബുരാജ് പങ്കുവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *