ബാണാസുരമലയിൽ കൊല്ലപ്പെട്ടത് വേൽമുരുകൻ

Share

കൽപ്പറ്റ:വയനാട്ടിലെ ബാണാസുരമല വനത്തിനുള്ളിൽ മാവോയിസ്റ്റുകളും തണ്ടർ ബോൾട്ടും തമ്മിലുണ്ടായ  വെടിവയ്‌പ്പിൽ മാവോയിസ്‌റ്റ്‌ പ്രവർത്തകൻ കൊല്ലപ്പെട്ടു. തമിഴ്നാട് തേനി സ്വദേശി വേൽമുരുകനാണ് (32) മരിച്ചത്. തേനി  പെരിയകുളം പുതുക്കോട്ട സെന്തുവിന്റെ മകനാണ്.

തമിഴ്നാട് ക്യൂ ബ്രാഞ്ച് സ്ഥലത്തെത്തിയാണ്‌ മരിച്ചത് വേൽമുരുകനാണെന്ന് സ്ഥിരീകരിച്ചത്‌. വനത്തിൽ പതിവ് പരിശോധന നടത്തുകയായിരുന്ന തണ്ടർബോൾട്ട് സംഘത്തിനുനേരെ ആയുധധാരികളായ ആറംഗ സംഘം വെടിയുതിർത്തുവെന്ന്‌ പൊലീസ് പറഞ്ഞു.

തുടർന്ന്‌ പൊലീസ പ്രത്യാക്രമണം നടത്തി. ബാണാസുരമലയിലെ  ബപ്പനം മലക്കടുത്ത ഭാസ്കരൻ പാറയിൽ ചൊവ്വാഴ്ച രാവിലെ 9.15 നാണ്‌ സംഭവം. പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലാണ്‌ ഈ സ്ഥലം.

വെടിവയ്‌പ്പിനുശേഷം തണ്ടർബോൾട്ട്‌ നടത്തിയ തെരച്ചിലിലാണ്‌ മൃതദേഹം കണ്ടത്‌. മൃതദേഹത്തിനരികിൽനിന്നും  പോയിന്റ്‌ 303 തോക്കും ലഭിച്ചു. മാവോയിസ്റ്റ് ലഘുലേഖകളും കണ്ടെടുത്തു. 

Leave a Reply

Your email address will not be published. Required fields are marked *