ബദൽ കാർഷിക നയം നടപ്പിലാക്കും: മന്ത്രി സുനിൽ കുമാർ

Share

പാലക്കാട്: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ കാർഷിക നയത്തിനെതിരെ ബദലുമായി സംസ്ഥാന സർക്കാർ.കോർപറേറ്റ് കമ്പനികൾക്ക് സഹായകമായ കരാർ കൃഷിക്ക്‌ ബദലായി കർഷകർക്ക് ഗുണകരമായ സഹകരണ കൃഷി സംസ്ഥാനത്ത് വ്യാപിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു.കാർഷിക മേഖലയുടെയും സഹകരണപ്രസ്ഥാനത്തിന്റെയും ശാക്തീകരണം വഴി കുത്തക ഭീമൻമാരുടെ ചൂഷണത്തിൽനിന്നും കേരളത്തിലെ കർഷകരെ രക്ഷിക്കാനാണിതെന്ന്‌ മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തും.

കൃഷി, തദ്ദേശം, വ്യവസായം, ഫിഷറീസ്, സഹകരണം തുടങ്ങിയ വകുപ്പുകളുമായി ചേർന്ന് വിത്തുമുതൽ വിപണിവരെ ശക്തമായ ഇടപെടൽ നടത്തും.ഏത് സാങ്കേതികവിദ്യ നടപ്പാക്കണം, ഏതൊക്കെ സേവനം കർഷകർക്ക് വേണം തുടങ്ങിയ കാര്യങ്ങൾ തീരുമാനിക്കാൻ സംസ്ഥാനങ്ങൾക്ക്‌ അവകാശമില്ലാതാക്കുന്നതാണ്‌ പുതിയ ബിൽ. ജനിതകമാറ്റം വരുത്തിയ വിളകളുടെ കൃഷി അടിച്ചേൽപ്പിക്കപ്പെടാനും ബില്ല് വഴിവച്ചേക്കാം. ചെറുകിടനാമമാത്ര കർഷകർ പുറന്തള്ളപ്പെടാനും സാധ്യത കൂടുതലാണെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *