ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ്: എം.സി കമറുദ്ദീനെതിരെയുള്ള കേസുകൾ നൂറ് കടന്നു

Share

കാസര്‍കോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ എം.സി കമറുദ്ദീന്‍ എം.എല്‍.എക്കെതിരായ വഞ്ചന കേസുകളുടെ എണ്ണം 100 കടന്നു. ഇതുവരെ 107 കേസുകളാണ് എം.എല്‍.എക്കെതിരെ രജിസ്റ്റര്‍ ചെയ്തത്. 

കാസര്‍കോട് എട്ടും ചന്തേര സ്റ്റേഷനില്‍ അഞ്ചും പയ്യന്നൂരില്‍ രണ്ട് കേസുകളുമാണ് പുതിയതായി രജിസ്റ്റര്‍ ചെയ്തത്. 12 പേരില്‍ നിന്നായി 2 കോടി 65 ലക്ഷം രൂപയും 3 പേരില്‍ നിന്നായി 167 പവന്‍ സ്വര്‍ണവും വാങ്ങി വഞ്ചിച്ചെന്നാണ് പുതിയ കേസുകള്‍. 

അതേസമയം, കേസുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് കാസര്‍കോട് ജില്ലാ ട്രഷററും ജ്വല്ലറി നിക്ഷേപകരുടെ പ്രശ്‌നങ്ങളില്‍ ലീഗ് മധ്യസ്ഥനുമായ കല്ലട്ര മാഹിന്‍ ഹാജിയെ പ്രത്യേക അന്വേഷണ സംഘം ഇന്നലെ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. .

Leave a Reply

Your email address will not be published. Required fields are marked *