പ്ലസ്ടു ഒന്നാംവർഷ പരീക്ഷ: ശുചീകരണ പ്രവർത്തനങ്ങൾക്ക് ഔപചാരിക തുടക്കം

Share

പ്ലസ് ടു ഒന്നാം വർഷ പരീക്ഷയ്ക്ക് മുന്നോടിയായി പരീക്ഷാകേന്ദ്രങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് സംസ്ഥാനത്ത് ഔപചാരിക തുടക്കമായി. സപ്തംബർ 2,3,4 തീയതികളിൽ പൊതുജന പങ്കാളിത്തത്തോടെ ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് ആഹ്വാനം ചെയ്തിരുന്നു. പ്രധാനമായും അണുനശീകരണ പ്രവർത്തനങ്ങളാണ് നടത്തുന്നത്.

ശുചീകരണ പ്രവർത്തനങ്ങളുടെ ഔപചാരിക ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി തിരുവന്തപുരം എസ് എം വി സ്കൂളിൽ നിർവഹിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു ഐ എ എസ്, ജില്ലാ കളക്ടർ നവജ്യോത് ഖോസ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.

തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഗതാഗതമന്ത്രി ആന്റണി രാജു നിർവഹിച്ചു. മോഡൽ സ്കൂളിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് എംഎൽഎമാരും തദ്ദേശഭരണ പ്രതിനിധികളും നേതൃത്വം നൽകി. രാഷ്ട്രീയ- സാമൂഹിക- സാംസ്കാരിക- സന്നദ്ധ സംഘടനകൾ സജീവമായി ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *