പ്രൊഫ.എം.കെ ചന്ദ്രൻ അന്തരിച്ചു

Share

തൃശുർ:സാമൂഹ്യ, സാംസ്കാരിക-ശാസ്ത്ര പ്രവർത്തകൻ പ്രൊഫ എം കെ ചന്ദ്രൻ (75) അന്തരിച്ചു. തൃശൂർ   അമല ആശുപത്രിയിൽ തിങ്കളാഴ്ച പുലർച്ചയോടെയാണ് മരണം.

ന്യൂമോണിയ ബാധിച്ച അദ്ദേഹത്തിന് പിന്നീട് കോവിഡും സ്ഥിരീകരിച്ചു.  സംസ്കാരം കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് വൈകിട്ട് നാലിന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.സാമൂഹ്യ പരിഷ്കർത്താവും ആദ്യ കാല കമ്യൂണിസ്റ്റും നാടക സിനിമാ നടനുമായിരുന്ന എം എസ് നമ്പൂതിരിയുടെയും (മംഗലശ്ശേരി) കൈപ്പറമ്പ് കാവില്ലത്ത് സരസ്വതി അന്തർജനത്തിന്റെയും മകനാണ്.

എകെപിസിടി എ നേതാവായിരുന്ന പ്രൊഫ. ചന്ദ്രൻ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ഗണിത ശാസ്ത്ര അധ്യാപകനായിരുന്നു. സിപിഐ എം ടൗൺ ലോക്കൽ കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ശാസ്ത്ര സാഹിത്യ പരിഷത്ത്, പുരോഗമന കലാസാഹിത്യ സംഘം എന്നിവയുടെ സജീവ പ്രവർത്തകനായിരുന്ന അദ്ദേഹം ഇ കെ എൻ പഠന ഗവേഷണ കേന്ദ്രം പ്രസിഡണ്ടുമായിരുന്നു.

ഭാര്യ: കയിലിയാട് ചെറുവത്തൂർ ശ്രീദേവി. മക്കൾ : ഹേനാ ചന്ദ്രൻ ,വികാസ് ചന്ദ്രൻ./ മരുമക്കൾ: ഡോ. ബി പി അരവിന്ദ (ക്രൈസ്റ്റ് കോളേജ്), ഗീതു . സഹോദരങ്ങൾ: പരേതനായ നളിനൻ , സുമ, വിബിനൻ , അനിയൻ.

Leave a Reply

Your email address will not be published. Required fields are marked *