പ്രണയ തർക്കം കൊലപാതകത്തിലെത്തി: രണ്ടു പേർ അറസ്റ്റിൽ

Share

കൊച്ചി: വൈപ്പിൻ കൊലപാതകം പ്രണയ തർക്കത്തെ തുടർന്ന്. നാടിനെ നടുക്കിയ കൊലപാതകക്കേസിൽ രണ്ട് പേർ കൂടി പിടിയിലായി. ശരത്ത്, ജിബിൻ എന്നിവരാണ് പിടിയിലായത്. ശരത്തിന്റ കാമുകിയോട് കൊല്ലപ്പെട്ട പ്രണവ് മോശമായി പെരുമാറിയെന്നാണ്‌  പ്രതികൾ പറയുന്നു. ആറ് മാസം മുൻപുണ്ടായ തർക്കമാണ്‌  കൊലയ്ക്ക് കാരണമെന്ന് പ്രതികൾ മൊഴി നൽകി.

കേസിൽ അയ്യംപിളളി കൈപ്പൻ വീട്ടിൽ അമ്പാടി ( 19) ഇന്നലെ പിടിയിലായിരുന്നു. . പ്രതികൾക്കെതിരെ കാപ ചുമത്തുമെന്നും ആലുവ റൂറൽ എസ്.പി അറിയിച്ചു. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ട്. പ്രതികൾ ലഹരി ഉപയോഗിക്കുകയും വിൽപന നടത്തുകയും ചെയ്യുന്ന സംഘമാണ്. കൂടുതൽ പേർ ഉടൻ പിടിയിലാകുമെന്നും എസ്.പി കാർത്തിക്ക് കൂട്ടിച്ചേർത്തു. ഇന്നലെയാണ് കുഴുപ്പിള്ളി ബീച്ച് റോഡിൽ മുനമ്പം സ്വദേശി കല്ലുമഠത്തിൽ പ്രസാദിന്റെ മകൻ പ്രണവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പുലർച്ചെ നാലരയോടെയായിരുന്നു കൊലപാതകം.

Leave a Reply

Your email address will not be published. Required fields are marked *