പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിൽ എൻഫോഴ്സ്മെൻ്റ് റെയ്ഡ്

Share

കൊച്ചി:പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ(ഇഡി) റെയ്‌ഡ്. കരമന അഷ്‌റഫ് മൗലവി, നസറുദ്ദീന്‍ എളമരം, ഒഎംഎ സലാം എന്നിവരുടെ വീടുകളിലാണ് വ്യാഴാഴ്ച രാവിലെ  ഇ ഡി  റെയ്ഡ് തുടങ്ങിയത്‌.                                                                                                            തിരുവനന്തപുരം പൂന്തൂറയിലുള്ള കരമന അഷ്‌റഫ് മൗലവിയുടെ  വീട്ടില്‍ കൊച്ചിയില്‍നിന്നുള്ള ഇഡി. ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്. പോപ്പുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ ഒഎംഎ സലാമിന്റെ മഞ്ചേരിയിലെ വീട്ടിലും പോപ്പുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരത്തിന്റെ മലപ്പുറം വാഴക്കാട്ടെ വീട്ടിലും രാവിലെ പരിശോധന തുടങ്ങി.                                                                                                            റെ‌‌യ്‌ഡിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മൂന്നിടത്തും ഒരേസമയമാണ്‌ റെയ്‌ഡ്‌ നടക്കുന്നത്‌.

Leave a Reply

Your email address will not be published. Required fields are marked *