പൊൻകുന്നം വർക്കിയുടെ, “ശബ്ദിക്കുന്ന കലപ്പ”; തൊഴിലാളി ദിനമായ മെയ് ഒന്നിന്

Share

ജയരാജ് സംവിധാനം ചെയ്ത പൊൻകുന്നം വർക്കിയുടെ, ‘ശബ്ദിക്കുന്ന കലപ്പ’ എന്ന ഹ്രസ്വചിത്രം ലോക തൊഴിലാളി ദിനമായ മെയ് ഒന്നിന് റിലീസ് ചെയ്യുന്നു. ഒ.ടി.ടി പ്ലാറ്റ്ഫോമായ റൂട്സിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രം 2019ലെ ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ പനോരമ വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ദേശീയ അവാര്‍ഡ് ജേതാവായ നിഖില്‍ എസ് പ്രവീണാണ് സിനിമയുടെ ഛായാഗ്രാഹകന്‍. സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതവും ശ്രീജിത്ത് എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം ആണ് ഇതിന്റെ ഇതിവൃത്തം.