പൊള്ളല്ലേ പൊന്നേ.. സ്വര്‍ണവില കുതിച്ചുയരുന്നു

Share

സ്വര്‍ണവില വീണ്ടും നാല്‍പ്പതിനായിരത്തിലേക്ക്. നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ വിവാഹ സീസണ്‍ ലക്ഷ്യം വെച്ച് സ്വര്‍ണവില കുതിച്ചുയരുകയാണ്. ഇന്ന് പവന് 240 രൂപ കൂടി. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 37,800 രൂപയായി. ഗ്രാമിന് 30 രൂപ വര്‍ദ്ധിച്ച് 4725 രൂപയുമായി.

ഇന്നലെയും പവന് 360 രൂപ വര്‍ദ്ധിച്ചിരുന്നു. ഡോളറിന്റെ മൂല്യത്തിലെ മാറ്റം ഉള്‍പ്പെടെ ആഗോളതലത്തിലെ ചലനങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. പിന്നീട് മാറിയും മറിഞ്ഞുമാണ് സ്വര്‍ണവില രേഖപ്പെടുത്തിയത്.

ഒക്ടോബര്‍ ഒന്നിന് 37,280 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടിന് ഇത് 37,360 രൂപയായി ഉയര്‍ന്നു. തുടര്‍ന്നുള്ള രണ്ടുദിവസവും സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. കഴിഞ്ഞ മാസം 15ന് 38,160 രൂപ വരെ ഉയര്‍ന്നിരുന്നു.

One thought on “പൊള്ളല്ലേ പൊന്നേ.. സ്വര്‍ണവില കുതിച്ചുയരുന്നു

Leave a Reply

Your email address will not be published. Required fields are marked *