പൊലിസിനെതിരെ അശ്ളീല
കമന്റിട്ട യുവതിക്കെതിരെ കേസ്

Share

കണ്ണുർ:ഫേസ്ബുക്കില്‍ കേളകം സി.ഐക്കും പോലിസിനുമെതിരേ അശ്ലീല കമന്റിട്ട യുവതിക്കെതിരേ കേസെടുത്തു. കഴിഞ്ഞ ദിവസം ബിന്ദു ജ്വല്ലറി കവര്‍ച്ചാശ്രമ കേസിലെ പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുവന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും കേസിലെ വിശദാംശങ്ങളും സി.ഐയും എസ്.ഐയും വിവരിച്ചത് ഒരു ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതിന് കമന്റായിട്ടാണ് യുവതി തെറിയഭിഷേകം നടത്തിയത്.  കണിച്ചാറില്‍ വാടകക്ക് താമസിക്കുന്ന ഇവര്‍ മുന്‍പും പോലിസിനെതിരെ ഇത്തരത്തില്‍ കമന്റിട്ടിട്ടുണ്ട്. ഇവര്‍ താമസിച്ചിരുന്ന വീടിന്റെ ഉടമയുമായുള്ള പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേളകം പോലിസിനെ മുന്‍പ് സമീപിച്ചിരുന്നു. എന്നാല്‍, ഇത് സിവില്‍ കേസില്‍ ഉള്‍പ്പെടുന്ന കാര്യമായതിനാല്‍ കോടതിയെ സമീപിക്കണമെന്ന് പറഞ്ഞ് പൊലീസ് മടക്കി അയച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *