പെരിയ ഇരട്ടക്കൊലപാതക കേസ്: നേരറിയാൻ സി.ബി.ഐ ഇന്നെത്തും

Share

കാഞ്ഞങ്ങാട്:പെരിയ ഇരട്ടക്കൊലപാതക കേസിന്റെ അന്വേഷണത്തിന് സി.ബി.ഐ സംഘം ഇന്ന് കാസർകോട് ജില്ലയിലെത്തും വൈകിട്ടോടെ കാഞ്ഞങ്ങാട് എത്തുന്ന സംഘം ചൊവാഴ്ച മുതല്‍ അന്വേഷണം തുടങ്ങും..

സി.ബി.ഐ തിരുവനന്തപുരം യൂണിറ്റിലെ ഡിവൈ.എസ്.പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലാണ് അന്വേഷണം.  സി.ബി.ഐയുടെ ക്യാമ്പ് ഓഫിസ് കാസര്‍കോടാണോ കാഞ്ഞങ്ങാടാണോ എന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. ഈ മാസം ഒന്നിനാണ് കേസന്വേഷണം സി.ബി.ഐക്ക് വിട്ട ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചത്.

പിറ്റേദിവസം തന്നെ പെരിയ കേസിന്റെ കേസ് ഡയറിയും അനുബന്ധ രേഖകളും ക്രൈംബ്രാഞ്ച് സി.ബി.ഐക്ക് കൈമാറിയിരുന്നു. 

2019 ഫിബ്രവരി 17നാണ് കാസര്‍കോട്ട് കല്യോട്ട് വച്ച് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തുന്നത്.

കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ സംസ്ഥാനമാകെ യു.ഡി.എഫ് പ്രചാരണ വിഷയമാക്കിയ സംഭവമാണ് പെരിയ ഇരട്ടക്കൊലപ്പാതക കേസ്.

Leave a Reply

Your email address will not be published. Required fields are marked *