പെരിയ ഇരട്ടക്കൊലപാതക കേസ്: സി.ബി.ഐ കാസർകോട്ടേക്ക്

Share

കാസർകോട്: പെരിയ ഇരട്ടക്കൊലപാതക കേസിന്റെ കേസ് ഡയറിയും അനുബന്ധ രേഖകളും ക്രൈംബ്രാഞ്ച് സി.ബി.ഐക്ക് കൈമാറി. പെരിയ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ സി.ബി.ഐ ഡിവൈ.എസ്.പി അനന്തകൃഷ്ണനാണ് രേഖകള്‍ കൈമാറിയത്. പെരിയ കേസ് സി.ബി.ഐക്ക് കൈമാറാന്‍  സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. 

ഇതിന് പിന്നാലെയാണ് രേഖകള്‍ കൈമാറിയത്. പെരിയ ഇരട്ടക്കൊലപാതക കേസ് ഹൈക്കോടതിയാണ് സി.ബി.ഐക്ക് കൈമാറാന്‍ ഉത്തരവിട്ടത്. ഇതിനുശേഷം ആറു പ്രാവശ്യം രേഖകള്‍ ആവശ്യപ്പെട്ട് സി.ബി.ഐ ക്രൈംബ്രാഞ്ചിന് കത്ത് നല്‍കിയിരുന്നു. അപ്പീലുകള്‍ നല്‍കിയത് ചൂണ്ടികാട്ടി  ക്രൈംബ്രാഞ്ച് രേഖകള്‍ കൈമാറിയിരുന്നില്ല.

അതേസമയം, പെരിയ കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി കഴിഞ്ഞദിവസം സുപ്രീംകോടതി തള്ളിയിരുന്നു. സി.ബി.ഐ അന്വേഷണത്തിന് എതിരെയായിരുന്നു സര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. കേസില്‍ സി.ബി.ഐ ഇതുവരെ അന്വേഷണം തുടങ്ങിയിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചെങ്കിലും സുപ്രീംകോടതി ഇത് പരിഗണിച്ചില്ല. കേസ് സി.ബി.ഐ അന്വേഷിക്കേണ്ടതില്ലെന്നും പോലിസ് കൃത്യമായി കേസ് അന്വേഷിക്കുന്നുണ്ടെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാദം.

ജസ്റ്റിസ് നാഗേശ്വര്‍ റാവു അധ്യക്ഷനായ ബഞ്ചാണ് വിധി പറഞ്ഞത്. കേസ് സി.ബി.ഐക്ക് കൈമാറിയതുകൊണ്ട് പോലിസിന്റെ ആത്മവീര്യം ഇല്ലാതാകുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. എത്രയും പെട്ടെന്ന് സി.ബി.ഐക്ക് പോലിസ് കേസുമായി ബന്ധപ്പെട്ട കേസ് ഡയറി അടക്കമുള്ള രേഖകള്‍ കൈമാറണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

നേരത്തേ കേരള ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയിരുന്നു. അത് ശരിവെച്ചുകൊണ്ടാണ് സുപ്രീകോടതിയുടെ ഉത്തരവ്.  2019 ഫിബ്രവരി 17നാണ് കാസര്‍കോട്ട് കല്യോട്ട് വച്ച് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തുന്നത്

Leave a Reply

Your email address will not be published. Required fields are marked *