പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ഫോണും ആണ്‍കുട്ടികള്‍ക്ക് ബൈക്കും വാങ്ങി നൽകുമ്പോൾ ഇവ ഒന്ന് ശ്രെദ്ധിച്ചാൽ നന്ന്: സലിംകുമാര്‍

Share

പക്വത എത്തിയാൽ മാത്രമേ  പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ഫോണും ആണ്‍കുട്ടികള്‍ക്ക് ബൈക്കും വാങ്ങി നല്കാവൂവെന്ന്  നടന്‍ സലിംകുമാര്‍.  ബൈക്കിന് വേണ്ടി മകന്‍ നിര്‍ബന്ധം പിടിച്ചിട്ടും ഞാനതിന് സമ്മതിച്ചിട്ടില്ല, ആണ്‍കുട്ടികള്‍ ബൈക്കില്‍ ചീറിപാഞ്ഞു പോയി അപകടമുണ്ടാക്കുന്നത് പലതവണ കണ്ടിട്ടുണ്ട്-സലിം കുമാർ പറഞ്ഞു.

 
രാഷ്​ട്രിയത്തിലേക്കിറങ്ങു​മോ എന്ന ചോദ്യത്തിന്​, അതിനു നല്ല അറിവു വേണം എന്നായിരുന്നു മറുപടി. അവിടെ പോയി ബഫൂണായി ഇരിക്കാൻ താൽപര്യമില്ല. സിനിമ നടൻ എന്നത്​ എം.എൽ.എ ആകാനുള്ള​ യോഗ്യതയല്ല.

‘സലിം കുമാറില്ലാത്തത്​ കൊണ്ട്​ ഒരു സുഖവുമില്ല’ എന്ന്​ നിയമസഭ പറയുന്ന സമയത്തു​ തീർച്ചയായും തെരഞ്ഞെടുപ്പിൽ മത്സരിക്കും​. സിനിമ കാണുന്നത്​ കുറവാണ്​. അതെ സമയം ധാരാളം പുസ്​തകം വായിക്കും​. എസ്​. ഹരീഷിന്‍റെ ‘മീശ’ അസാധ്യമായ അനുഭവമായിരുന്നു. വായിച്ച ഉ​ടനെ ഹരീഷിനെ ഫോണിൽ വിളിച്ചു സംസാരിച്ചു. അത്​ വായനക്കാരൻ ചെയ്യേണ്ട കടമയാണ്. 

പ്രണയിച്ചാണ്​ വിവാഹം കഴിച്ചത്​. എന്നാൽ ഇന്ന്​ ഭാര്യക്ക്​ ഒരു പനി വന്നാൽ കുടുംബത്തിന്‍റെ താളം തെറ്റും. അവരാണ്​  വീടിന്‍റെ തുടിപ്പ്​. എന്‍റെ കടങ്ങളെ കുറിച്ചോ അക്കൗണ്ടുകളേ കുറി​ച്ചോ എനിക്കറിയില്ല. ഇപ്പോൾ എനിക്കാകെ വേണ്ടത്​ ബീഡിയാണ്​. അതു പോലും അവളാണ്​ വാങ്ങിത്തരുന്നത്​- വനിത മാഗസിന് നല്‍കിയ അഭിമുഖത്തിൽ  സലിംകുമാര്‍ പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *