പൂർണിമ ഇന്ദ്രജിത്ത് ബോളിവുഡിലേക്ക്

Share

കൊച്ചി:മകള്‍ പ്രാര്‍ത്ഥനക്ക് പിന്നാലെ ബോളിവുഡിലേക്ക് കടക്കാനൊരുങ്ങി പൂര്‍ണിമ ഇന്ദ്രജിത്.

പാട്ട് പാടിയാണ് പ്രാര്‍ത്ഥന ബി ടൌണിലേക്ക് വണ്ടി കയറിയെതങ്കില്‍ നടിയായിട്ടാണ് പൂര്‍ണ്ണിമയുടെ ബോളിവുഡ് അരങ്ങേറ്റം. കോബാള്‍ട്ട് ബ്ലൂ എന്നാണ് പൂര്‍ണിമ അഭിനയിക്കുന്ന ബോളിവുഡ് ചിത്രത്തിന്‍റെ പേര്.

സച്ചിന്‍ കുന്ദല്‍ക്കര്‍ ആണ് സിനിമയുടെ സംവിധാനം. ഹിന്ദി- ഇംഗ്ലീഷ് സിനിമയാണ് കോബാള്‍ട്ട് ബ്ലൂ. സച്ചിന്‍ എഴുതിയ കോബാള്‍ട്ട് ബ്ലൂ എന്ന മറാത്തി നോവലിനെ അധികരിച്ചാണ് സിനിമ ഒരുങ്ങുന്നത്. പ്രതീക് ബബ്ബര്‍ ചിത്രത്തില്‍ നായക കഥാപാത്രമായെത്തുന്നു.

ഒരു വീട്ടില്‍ കഴിയുന്ന രണ്ട് സഹോദരിമാരുടെ കഥയാണ് ചിത്രത്തിന്‍റെ പ്രമേയം.നായികയായും സഹനടിയായും മലയാള സിനിമയില്‍ തിളങ്ങിയ താരമാണ് പൂര്‍ണിമ. രണ്ടാം ഭാവം, , വര്‍ണ്ണക്കാഴ്ചകള്‍, വല്യേട്ടന്‍, നാറാണത്തു തമ്പുരാന്‍, ഉന്നതങ്ങളില്‍, മേഘമല്‍ഹാര്‍, ഡാനി എന്നിവയാണ് പൂര്‍ണിമ അഭിനയിച്ച ചിത്രങ്ങള്‍. നീണ്ട ഇടവേളയ്ക്ക് ശേഷം നിപ വൈറസ് പ്രമേയമാക്കി ആഷിഖ് അബു സംവിധാനം നിര്‍വഹിച്ച വൈറസ് എന്ന ചിത്രത്തിലും പൂര്‍ണിമ ഇന്ദ്രജിത് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.

നിവിന്‍ പോളി നായകനായെത്തുന്ന തുറുമുഖം എന്ന ചിത്രത്തിലും പൂര്‍ണിമ ഇന്ദ്രജിത് കഥാപാത്രമായെത്തുന്നുണ്ട്. സീരിയലുകളിലും വേഷമിട്ടിട്ടുള്ള നടി അവതാരകയായും തിളങ്ങിയിട്ടുണ്ട്. ഫാഷന്‍ ഡിസൈനര്‍ കൂടിയായ പൂര്‍ണിമ രൂപകല്‍പന ചെയ്യുന്ന വസ്ത്രങ്ങള്‍ വലിയ ഡിമാന്‍ഡാണ് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *