പുഴയില്‍ കുളിക്കുന്നതിനിടെയിൽ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

Share

കണ്ണൂർ::പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ ദാരുണമായി മുങ്ങിമരിച്ചു. 

അഞ്ചരക്കണ്ടി പുഴയില്‍ മൈലുള്ളിമെട്ട  പോസ്‌റ്റോഫീസിന് സമീപത്ത് കുളിക്കാനിറങ്ങിയ കുട്ടികളാണ് മരിച്ചത്. ജയന്‍ – ഗീത ദമ്പതികളുടെ മകന്‍ കുഴിയിൽ പീടികയിലെ  ആദിത്യന്‍ (16), പരേതനായ രവി – റീത്ത ദമ്പതികളുടെ മകന്‍ മൈലുള്ളി മെട്ടയിലെ അതുല്‍നാഥ് (16) എന്നിവരുടെ മൃതദേഹം ശനിയാഴ്ച്ച ഉച്ചയോടെ പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് കണ്ടെടുത്തു. ശനിയാഴ്ച്ച രാവിലെ  മറ്റ് കുട്ടികള്‍ക്കൊപ്പം കുളിക്കാന്‍ പോയതായിരുന്നു ഇവര്‍. ആദിത്യന്‍ പിണറായി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. കൂട്ടുകാരനായ അതുല്‍ നാഥ് കോട്ടയം മലബാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്.

മണൽവാരൽ കാരണം ചുഴികൾ രൂപപ്പെട്ട പുഴയുടെ ഭാഗത്ത് കുളിക്കാനിറങ്ങിയതാണ് അപകടത്തിന് ഇടയാക്കിയതെന്ന് പ്രദേശവാസികൾ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *