പുരാരേഖകൾ ആവശ്യക്കാർക്ക് ലഭിക്കുവാനുള്ള കാലതാമസം ഒഴിവാക്കും: മന്ത്രി

Share

ഗവേഷണ വിദ്യാർത്ഥികൾക്കും ചരിത്ര കുതുകികൾക്കും മറ്റുള്ളവർക്കും പുരാരേഖ വകുപ്പിൽ നിന്നും അവരുടെ പഠന ഗവേഷണ ആവശ്യങ്ങൾക്കായി രേഖകൾ കാലതാമസമില്ലാതെ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് പുരാരേഖ മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു. സാങ്കേതിക കാരണങ്ങളാൽ കാലതാമസം നേരിടുന്നതായി നിരവധി പരാതികൾ ലഭിച്ച സാഹചര്യത്തിൽ പരിഹാരം കാണുന്നതിന് നിലവിലെ റിസർച്ച് റൂൾ ഭേദഗതി ചെയ്യും. ഓൺലൈനിൽ അപേക്ഷ നൽകിയ ഉടനെ അനുമതി ലഭ്യമാക്കാൻ ആവശ്യമായ സംവിധാനങ്ങൾ അടിയന്തിരമായി പൂർത്തിയാക്കും. പൊതുജനങ്ങൾക്കും ഈ പദ്ധതിയിൽ ആവശ്യമായ ആശയനിർദ്ദേശങ്ങൾ നൽകാം.

Leave a Reply

Your email address will not be published. Required fields are marked *