പുനഃസംഘടനയിൽ അഭിപ്രായ വ്യത്യാസമുണ്ടെന്ന് മുരളീധരൻ

Share

കോഴിക്കോട്: കോണ്‍ഗ്രസ് പുന:സംഘടനയില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന് കെ മുരളീധരന്‍. പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള തന്റെ രാജി യുഡിഎഫില്‍ പ്രതിസന്ധി ഉണ്ടാക്കില്ലെന്നും വിഴുപ്പലക്കലിന് ഇല്ലെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.

പ്രചാരണ സമിതി അധ്യക്ഷന്‍ എന്നത് അത്ര വലിയ സ്ഥാനമൊന്നുമല്ല. ഒരു പദവി വെറുതെ അലങ്കാരമായി കൊണ്ടുനടക്കാന്‍ താല്പര്യമില്ല. ഒരു മുരളീധരന്‍ പോയാല്‍ ആയിരം മുരളീധരന്‍മാര്‍ വേറെ വരും. പാര്‍ട്ടിയില്‍ പല കാര്യങ്ങളിലും തനിക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ട്. എന്നാല്‍ ഒരു പരസ്യമായ നീക്കത്തിനോ വിഴുപ്പലക്കലിനോ ഇനി പ്രസക്തിയില്ല.

അതേസമയം കെപിസിസി ഭാരവാഹിപ്പട്ടികയില്‍ പരാതി അറിയിച്ച് എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, കെ സുധാകരന്‍, ടി എന്‍ പ്രതാപന്‍, ആന്റോ ആന്റണി, എം കെ രാഘവന്‍ എന്നിവര്‍ ഹൈക്കമാന്‍ഡിന് കത്ത് നല്‍കി. ജനറല്‍ സെക്രട്ടറിമാരെയും സെക്രട്ടറിമാരെയും നിര്‍വ്വഹക സമിതി അംഗങ്ങളെയും നിശ്ചയിച്ചതിലാണ് പരാതി.

Leave a Reply

Your email address will not be published. Required fields are marked *