പിണറായി കടക്കൂ…പുറത്തെന്ന് യു.ഡി.എഫ് കൺവീനർ

Share

കോട്ടയം:പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്ക് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹ്നാന്‍റെ കത്ത്.

മുഖ്യമന്ത്രിയുടെ  ഓഫിസിനുനേരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നതെന്ന് കത്തില്‍ പറയുന്നു. രാജ്യത്തെ ഉന്നത അന്വേഷണ ഏജന്‍സികളായ എന്‍െഎഎയും ഇഡിയും കസ്റ്റംസും നടത്തുന്ന അന്വേഷണത്തിന്‍റെ കേന്ദ്രബിന്ദു മുഖ്യമന്ത്രിയുടെ ഒാഫീസാണ്.മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരനെ 50 മണിക്കൂറിലധികമാണ് ചോദ്യം ചെയ്തത്. മന്ത്രി കെ.ടി ജലീലിനെയും അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തു. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഒാഫീസിന് പങ്കില്ലെന്ന് കണ്ടെത്തിയാല്‍ പിണറായിക്ക് മുഖ്യമന്ത്രി പദവിയിലേയ്ക്ക് തിരിച്ചുവരാം.

സിപിഎം ജനറല്‍ സെക്രട്ടറിയായിരുന്ന ഹര്‍കിഷന്‍ സിങ് സുര്‍ജിതിന്‍റെ വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടു കാരണം ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന് െഎക്യമുന്നണി അധ്യക്ഷസ്ഥാനം രാജിവയ്ക്കേണ്ടി വന്നതും ബെന്നി ബഹ്നനാന്‍ ചൂണ്ടിക്കാട്ടി…

Leave a Reply

Your email address will not be published. Required fields are marked *