പിടിയിലായ ഷുഹൈബ് തടിയന്റവിട നസീറിന്റെ കൂട്ടാളി :
ബംഗളൂര് സ്ഫോടക കേസിൽ പ്രതിയായപ്പോൾ നാട്ടിൽ നിന്നും മുങ്ങി

Share

കണ്ണൂർ :തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നും ദേശീയ അന്വേഷണ ഏജൻസിയുടെ പിടിയിലായ കണ്ണൂർ സ്വദേശി ഷുഹൈബ് നിരവധി കേസുകളിലെ പ്രതിയെന്ന്  പൊലിസ് .തടിയന്റവിട നസീറിന്റെ ഉറ്റ കുട്ടാളിയായ ഷുഹൈബ്  ബംഗളുര് സ്ഫോടന കേസ് പ്രതി കൂടിയാണ്.

ഏറെ നാളായി ഒളിവിൽ കഴിയുന്ന കണ്ണൂർ പാപ്പിനിശേരി സ്വദേശിയായ ഇയാളെ ചോദ്യം ചെയ്താൽ ബംഗ്ളൂര് കോയമ്പത്തൂർ ബസ് സ്ഫോടനങ്ങളെ കുറിച്ച് കൂടുതൽ വിവരം ലഭിക്കുമെന്നാണ് ദേശീയ അന്വേഷണ ഏജൻസിയുടെ പ്രതീക്ഷ’ ഷുഹൈബ് ഉൾപ്പെടെയുള്ള രണ്ടു പേരെയാണ്  ദേശീയ അന്വേഷണ ഏജൻസി കസ്റ്റഡിയിലെടുത്തത്. 

ഉത്തർ പ്രദേശ് സ്വദേശി മുഹമ്മദ് ഗുൽനവാസും ഷുഹൈബിന്റെ കൂടെ പിടിയിലായിട്ടുണ്ട്. ഗുൽ നവാസ് ഡൽഹി ഹവാല കേസിലെയും ഷുഹൈബ് ബംഗളൂരു സ്‌ഫോടനകേസിലെയും പ്രതിയാണെന്ന് എൻഐഎ വൃത്തങ്ങൾ പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് 6.15 റിയാദിൽനിന്നുള്ള എയർഇന്ത്യഎക്‌സ്പ്രസിലാണ് ഇവർ എത്തിയത്.

ഇവർക്കെതിരെ നേരത്തെ ഇന്റർപോൾ  ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു. ഇരുവരും സൗദി അറേബ്യയിലായിരുന്നു. ഇവർ എത്തുന്ന വിവരം  അറിഞ്ഞ് എൻഐഎ സംഘം വിമാനത്താവളത്തിൽ എത്തുകയായിരുന്നു. 
എൻഐഎയും റോയും മൂന്ന് മണിക്കൂറോളം ഇരുവരെയും ചോദ്യം ചെയ്തശേഷം കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 

തുടർ നടപടികൾക്കായി ഷുഹൈബിനെ ബംഗളൂരുവിലേക്കും ഗുൽനവാസിനെ ഡൽഹിയിലേക്കും കൊണ്ടുപോയി.

Leave a Reply

Your email address will not be published. Required fields are marked *