പാലാരിവട്ടം മേല്‍പ്പാലം യാഥാര്‍ത്ഥ്യത്തിലേക്ക്: തിങ്കളാഴ്ച പൊളിച്ചുതുടങ്ങും, എട്ട് മാസത്തിനുള്ളില്‍ പാലം പണി പൂര്‍ത്തിയാക്കും

Share

പാലാരിവട്ടം മേല്‍പ്പാലം എന്ന യാഥാര്‍ത്ഥ്യം തൊട്ടരികെ. തിങ്കളാഴ്ച പാലം പൊളിച്ചുതുടങ്ങും. എട്ട് മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. ഗതാഗതത്തെ ബാധിക്കാത്ത വിധത്തിലായിരിക്കും പണി നടക്കുക.

ഗതാഗതത്തെ ബാധിക്കാത്ത രീതിയില്‍ പകലും രാത്രിയുമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് തീരുമാനം. 8 മാസത്തിനുള്ളില്‍ പാലം പണി പൂര്‍ത്തിയാക്കുമെന്ന് ഡിഎംആര്‍സി അറിയിച്ചു. ടാറ് ഇളക്കിമാറ്റുന്നതിനുള്ള പ്രാഥമിക ജോലികളാകും തിങ്കളാഴ്ച തുടങ്ങുക. പാലം പൊളിച്ചുപണിയുന്നതിന് ഡിഎംആര്‍സിക്ക് സര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു.

palarivattam

മെട്രോമാന്‍ ഇ.ശ്രീധരനാണ് പാലം പുനര്‍നിര്‍മ്മാണത്തിന്റെ മേല്‍നോട്ടം വഹിക്കുക. മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള തുകയില്‍ ബാക്കിവന്ന പണത്തില്‍ നിന്നും പാലംപൊളിച്ചുപണി തുടങ്ങുമെന്ന് നേരത്തെ ഇ.ശ്രീധരന്‍ സര്‍ക്കാരിന് നല്‍കിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ടാറ് ഇളക്കി മാറ്റുന്നതിനുള്ള പ്രാഥമികഘട്ടത്തില്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഉണ്ടാകില്ലെങ്കിലും പാലത്തിന്റെ കോണ്‍ഗ്രീറ്റ് ഭാഗം പൊളിച്ചുമാറ്റുന്ന പണി ആരംഭിക്കുമ്പോള്‍ ഗതാഗത നിയന്ത്രണങ്ങളുമുണ്ടായേക്കും. ഈ സാഹചര്യത്തില്‍ പാലത്തിന്റെ ഒരു വശം ഗതാഗതത്തിന് തുറന്ന് നല്‍കുകയും മറ്റേവശത്ത് പണി നടത്താനുമാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *