പാലാരിവട്ടം പാലം അഴിമതി കേസിൽ ഇബ്രാഹിം കുഞ്ഞ് അറസ്റ്റിൽ

Share

ആലുവ: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് വിജിലന്‍സ് സംഘം ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തത്.

കേസിലെ അഞ്ചാം പ്രതിയാണ് ഇബ്രാഹിംകുഞ്ഞ്. ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘം ഇന്ന് രാവിലെ കൊച്ചി ആലുവയിലെ ഇബ്രാഹിം കുഞ്ഞിന്റെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. എന്നാല്‍, ഇബ്രാഹിംകുഞ്ഞ് വീട്ടിലില്ലെന്നും കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നും വീട്ടുകാര്‍ അറിയിച്ചു.

One thought on “പാലാരിവട്ടം പാലം അഴിമതി കേസിൽ ഇബ്രാഹിം കുഞ്ഞ് അറസ്റ്റിൽ

Leave a Reply

Your email address will not be published. Required fields are marked *