പാലായിൽ യുവതിയുടെ കൊലപാതകം; യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു

Share

പാലായിൽ പെൺകുട്ടിയെ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൻമേൽ കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട് കമ്മീഷൻ തേടിയിട്ടുണ്ട്. യുവജനങ്ങൾക്ക് ഇടയിലെ ഇത്തരം പ്രവണതകളെ ഗൗരവമായാണ് കാണുന്നത്. ഒരാളെ ഇഷ്ടപ്പെടുന്നതും ഇഷ്ട്ടപ്പെടത്തിരിക്കുന്നതും വ്യക്തിപരമായ കാര്യങ്ങളാണ്. പ്രണയ നൈരാശ്യം കൊലപാതകത്തിലേക്ക് നയിക്കുന്നത് അത്യന്തം അപകടകരമാണ്. ഇത്തരം പ്രവണതകളെ തടയുന്നതിന് സംസ്ഥാന വ്യാപകമായി ക്യാമ്പയിനുകൾ സംഘടിപ്പിക്കുമെന്നും നിലവിൽ സംഘടിപ്പിച്ച് വരുന്ന ക്യാമ്പയിനുകൾ കോളേജുകളിലേക്കും സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കുമെന്നും യുവജന കമ്മീഷൻ അധ്യക്ഷ ഡോ. ചിന്താ ജെറോം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *