പാലാക്കാര്‍ക്ക് ആശ്വാസവും അഭയവുമായിമാറുന്ന മാര്‍സ്ലീവ മെഡിസിറ്റി: കുറഞ്ഞ ചെലവില്‍ നൂതന ചികിത്സാരീതികള്‍

Share

പാലയിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് ആശ്വാസമായി മാറിയ മാര്‍സ്ലീവ മെഡിസിറ്റിയുടെ പ്രവര്‍ത്തനം ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. ഈ ആരോഗ്യ കേന്ദ്രം പാലാക്കാര്‍ക്ക് എത്രമാത്രം പ്രയോജനകരമാകുന്നുവെന്ന് പറഞ്ഞറിയിക്കേണ്ടതില്ല. നൂതന ചികിത്സാ രീതികള്‍ തേടി ആശുപത്രിയുടെ പ്രവര്‍ത്തനം വിജയകരമായി തന്നെ മുന്നോട്ടുപോകുന്നു. ആശുപത്രിയുടെ മെഡിക്കല്‍ ഡയറക്ടര്‍ ലിസി തോമസുമായി സര്‍ക്കാര്‍ ഡെയ്‌ലിയുടെ എക്‌സ്‌ക്ല്യൂസീവ് ഇന്റര്‍വ്യൂ.

എല്ലാ ചികിത്സാ രീതികളും ഈ ആശുപത്രിയില്‍ സജ്ജമാണ്. ഹോങ്കോളജി ട്രീറ്റ്‌മെന്റ്, ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി, വൃക്ക, പാന്‍ക്രിയാസ്, കരള്‍ തുടങ്ങിയവയ്ക്കുള്ള എല്ലാ ശസ്ത്രക്രിയകളും ഇവിടെ ലഭ്യമാണെന്ന് ഡോക്ടര്‍ ലിസി പറയുന്നു. തലച്ചോറിന്റെ വളരെ വിദഗ്ധമായ ശസ്ത്രക്രിയകള്‍, മുട്ടുമാറ്റിവെക്കല്‍, ഇടുപ്പ് മാറ്റിവെക്കല്‍ തുടങ്ങി എല്ലാ സംവിധാനങ്ങളും ഒരുക്കിയിരിക്കുന്നത് പാലാക്കാര്‍ക്ക് എന്തുകൊണ്ടും പ്രയോജനകരമാണ്. ഒരു രോഗി വന്നാല്‍ എല്ലാ ചികിത്സയും ഈ ആശുപത്രിയില്‍ തന്നെ ലഭ്യമാക്കണമെന്ന ലക്ഷ്യമാണ് ഉണ്ടായിരുന്നതെന്നും ഡോക്ടര്‍ പറയുന്നു.

മെഡിക്കല്‍ ഡയറക്ടര്‍ ലിസി തോമസ

വളരെ ചെലവ് കുറഞ്ഞ ചികിത്സാ രീതിയാണ് ഇവിടെ നല്‍കുന്നതെന്നും എടുത്തുപറയേണ്ട കാര്യമാണ്. ഏത് സീനിയര്‍ ഡോക്ടറെ കാണാനും കണ്‍സള്‍ട്ടേഷന്‍ ഫീസായി വെറും 50 രൂപയാണ് വാങ്ങുന്നത്. പാലാ രൂപതയുടെ ഒരു സ്വപ്‌ന സാക്ഷാത്കാരമാണ് പ്രാവര്‍ത്തികമാക്കിയതെന്നും ലിസി പറയുന്നു. 42 ഓളം ഡിപാര്‍ട്ട്‌മെന്റുകളും നൂറിലധികം സീനിയര്‍ ഡോക്ടര്‍മാരും ആശുപത്രിയിലുണ്ട്.

ആശുപത്രിയുടെ പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിനുമുന്‍പ് എത്തിയ കൊവിഡ് വൈറസ് പ്രവര്‍ത്തനത്തെ തകര്‍ത്തോ എന്ന ചോദ്യത്തിന് ഡോക്ടര്‍ ലിസി പറഞ്ഞതിങ്ങനെ.. കൊവിഡ് കേസുകള്‍ നോക്കിയാല്‍ ഈ ആശുപത്രിയില്‍ ഇതുവരെ വൈറസ് പടര്‍ന്നിട്ടില്ല. എല്ലാ സുരക്ഷയും മാനദണ്ഡങ്ങളും പാലിച്ചാണ് കൊവിഡ് കാലം രോഗികളെ ചികിത്സിക്കുന്നതെന്നും ലിസി പറഞ്ഞു. നഴ്‌സിനും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും വേണ്ട സുരക്ഷയും നല്‍കുന്നുണ്ട്. കൊവിഡ് വൈറസുമായി ജനങ്ങള്‍ പൊരുത്തപെടേണ്ടിയിരിക്കുന്നു. കൊവിഡ് പലരെയും ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചുവെന്നും ലിസി പറയുന്നു.

ഒരു വര്‍ഷം പൂര്‍ത്തീകരിക്കുമ്പോള്‍ ഇനിയും പുതിയ പദ്ധതികള്‍ ആശുപത്രി ഡയറക്ടറേറ്റിനുണ്ടെന്നും ലിസി പറയുന്നു. അവയവ മാറ്റ ശസ്ത്രക്രിയ എന്ന ഏറ്റവും വലിയ ചികിത്സയാണ് അടുത്ത ലക്ഷ്യമെന്ന് ലിസി പറയുന്നു. പ്രവര്‍ത്തന പരിചയമുള്ള ഡോക്ടര്‍മാര്‍ ഈ ആശുപത്രിയില്‍ നിലവിലുണ്ട്. എന്നാല്‍, ലൈസന്‍സും മറ്റ് കടമ്പകളും കടക്കേണ്ടതുണ്ട്. കൊവിഡ് പ്രതിസന്ധി കുറയുമ്പോള്‍ അതിനുള്ള നടപടികള്‍ വേഗത്തിലാകുമെന്നും ഡോക്ടര്‍ ലിസി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *