പാറശാലയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

Share

തിരുവനന്തപുരം: പാറശാലയിൽ മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കുഴിഞ്ഞാൻവിള സ്വദേശിനി മീനയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11 ഓടെയായിരുന്നു സംഭവം.

വെട്ടേറ്റ് ഗുരുതര പരുക്കേറ്റ മീനയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി 2 മണിയോടെ മരിക്കുകയായിരുന്നു. ഭർത്താവ് ഷാജി നിരന്തരം മദ്യപിച്ചെത്തി മീനയെ മർദിക്കുന്നത് പതിവായിരുന്നു.

ഇന്നലെ രാത്രി മർദനം സഹിക്കാതെ വീട്ടിൽ നിന്ന് ഇറങ്ങിയോടിയ മീനയെ ഷാജി പിന്തുടർന്ന് വെട്ടുകയായിരുന്നു. കൊലപാതകത്തിന് ശേഷം പാറശാല പൊലീസിൽ ഇയാൾ കീഴടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *