പാതയോര വിശ്രമകേന്ദ്രത്തിന്റെ മറവില്‍ സര്‍ക്കാര്‍
ഭൂമി മറിച്ചുവില്‍ക്കാന്‍ ശ്രമം: ചെന്നിത്തല

Share

കൊച്ചി:  സംസ്ഥാന സര്‍ക്കാരിനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല.സംസ്ഥാനത്ത് പാതയോര വിശ്രമ കേന്ദ്രത്തിന്റെ പേരില്‍ സര്‍ക്കാര്‍ ഭൂമി വിറ്റഴിക്കാന്‍ ശ്രമം നടത്തുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നോര്‍ക്കയുടെ കീഴിലുള്ള സ്വകാര്യ കമ്പനി ഓവര്‍സീസ് കേരളൈറ്റ്‌സ് ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് ഹോള്‍ഡിംഗുമായി ഇതു സംബന്ധിച്ച ധാരണാ പത്രത്തില്‍ ഒപ്പുവച്ചതായും രമേശ് ചെന്നിത്തല വ്യക്തമാക്കി.

ദേശീയ പാതയ്ക്ക് സമീപമുള്ള ഭൂമിയാണ് ഇത്തരത്തില്‍ വിറ്റഴിക്കാന്‍ ഒരുങ്ങുന്നതെന്നും പാതയോര വിശ്രമ കേന്ദ്രം തുടങ്ങാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ സര്‍ക്കാരിനോട് താല്‍പര്യം പ്രകടിപ്പിച്ചിട്ടും അവര്‍ക്ക് വിട്ടു നല്‍കാതെ സ്വകാര്യ കമ്പനിയ്ക്ക് കൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്തുകൊണ്ടാണെന്നും രമേശ് ചെന്നിത്തല ആരാഞ്ഞു. ഓവര്‍സീസ് കേരളൈറ്റ്‌സ് ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് ഹോള്‍ഡിംഗുമായുള്ള ധാരണാ പത്രത്തില്‍ അടിമുടി ദുരൂഹതയാണുള്ളത്.

കമ്പനിയില്‍ 74 ശതമാനം ഓഹരി സ്വകാര്യ വ്യക്തികള്‍ക്കാണ്, 26 ശതമാനം സര്‍ക്കാരിനും. രണ്ട് പേരെ ഇതിന്റെ ഡയറക്ടര്‍മാരായി നിയമിച്ചതിന്റെ മാനദണ്ഡം എന്താണ്. ഡോ.ഒ.വി മുസ്തഫയും, ബൈജു ജോര്‍ജ്ജുമാണ് ഡയറക്ടര്‍മാരായിട്ടുള്ളത് ഇവരുടെ യോഗ്യതയെന്താണ്. കമ്പനിയുമായി ഉണ്ടാക്കിയ എം.ഒ.യു പുറത്തുവിടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

മാത്രമല്ല, ഇക്കാര്യത്തില്‍ റവന്യൂ മന്ത്രിയുടെ അഭിപ്രായമെന്താണെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *