പാണ്ഡെ ജ്വലിച്ചു: വിജയസൂര്യൻ ഉദിച്ചു

Share

ഷാർജ:മനീഷ്‌ പാണ്ഡെയുടെയും വിജയ്‌ ശങ്കറുടെയും ഇന്നിങ്‌സുകൾ സൺറൈസേഴ്‌സ്‌ ഹൈദരാബാദിന്‌ ഉശിരൻ ജയം നൽകി. രാജസ്ഥാൻ റോയൽസിനെ എട്ട്‌ വിക്കറ്റുകൾക്ക്‌ വീഴ്‌ത്തി. പ്ലേ ഓഫ്‌ സാധ്യത നിലനിർത്താൻ ജയം അനിവാര്യമായിരുന്നു. ഹൈദരാബാദ്‌ അഞ്ചാമതെത്തി. രാജസ്ഥാൻ ഏഴാമതും.

രാജസ്ഥാൻ 6–-154, ഹൈദരാബാദ്‌ 2–-156 (18.1).47 പന്തിൽ 83 റണ്ണടിച്ച പാണ്ഡെയുടെയും വിജയ്‌യുടെയും (51 പന്തിൽ 52) മൂന്നാം വിക്കറ്റിലെ അപരാജിത കൂട്ടുകെട്ടാണ്‌ ഹൈദരാബാദിനെ തുണച്ചത്‌. ഇരുവരും 140 റൺ ചേർത്തു. തുടക്കം ജോഫ്ര ആർച്ചെറുടെ പ്രഹരത്തിൽ വിരണ്ട ടീമിനെ ഇരുവരും ഉയർത്തി. 16 റണ്ണിനിടെ രണ്ട്‌ വിക്കറ്റ്‌ നഷ്ടമായപ്പോഴാണ്‌ പാണ്ഡെയും വിജയ്‌യും ഒത്തുചേർന്നത്‌. എട്ട്‌ സിക്‌സറും നാല്‌ ബൗണ്ടറിയും സഹിതമാണ്‌ പാണ്ഡെയുടെ ഇന്നിങ്‌സ്‌.നേരത്തേ മൂന്ന്‌ വിക്കറ്റെടുത്ത ജാസൺ ഹോൾഡറാണ്‌ രാജസ്ഥാനെ ഒതുക്കിയത്‌. സഞ്ജു സാംസണാണ്‌ (26 പന്തിൽ 36) അവരുടെ ടോപ്‌സ്‌കോറർ.

Leave a Reply

Your email address will not be published. Required fields are marked *