പാക് ഷെല്ലാക്രമണത്തിൽ
മലയാളി ജവാന് വീരമൃത്യു

Share

ശ്രീനഗർ:ജമ്മു നൗഷാര സെക്‌ടറിലുണ്ടായ പാക് ഷെല്ലാക്രമണത്തിൽ മലയാളി ജവാന്‌ വീര്യമൃത്യു.  കൊല്ലം അഞ്ചൽ വയലാ ആശാ നിവാസിൽ അനീഷ് തോമസ് (36)ആണ് കൊല്ലപ്പെട്ടത്‌.

ജമ്മു കാശ്മീരിലെ അതിർത്തിപ്രദേശമായ നൗഷാരാ സെക്ടറിലെ സുന്ദർബെനിയിൽ ആണ്‌ ആക്രമണമുണ്ടായത്‌. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. രാത്രി എട്ട് മണിയോടെ സഹപ്രവർത്തകർ മരണവിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു.

പോസ്റ്റ്മോർട്ടത്തിനുശേഷം ഡൽഹിയിലേക്ക് കൊണ്ടുപോയ മൃതദേഹം നാളെ രാവിലെ  തിരുവനന്തപുരത്ത് എത്തിക്കും. ഈ മാസം 25 ന് അവധിക്കായി നാട്ടിലെത്താനിരിക്കുകവെയാണ് മരണം.തോമസ് – അമ്മിണി ദമ്പതികളുടെ മൂത്ത മകനാണ് അനീഷ്.എമിലിയാണ് ഭാര്യ.  ഏകമകൾ ഹന്ന( 6 വയസ്)

Leave a Reply

Your email address will not be published. Required fields are marked *