പളനി സ്വാമി തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കും

Share

കോയമ്പത്തൂർ:2021 ലെ തമിഴ്‌നാട്‌  നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മുഖ്യമന്ത്രി എടപ്പടി കെ പളനിസ്വാമിയെ എഐഎഡിഎംകെ കോർഡിനേറ്ററും ഉപമുഖ്യമന്ത്രിയുമായ ഒ പന്നീർസെൽവം പ്രഖ്യാപിച്ചു.

പാർട്ടിയുടെ ജോയിന്റ് കോർഡിനേറ്ററായ പളനിസ്വാമി 11 സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിച്ചു, ദിണ്ടിഗുൾ സി ശ്രീനിവാസൻ, പി തങ്കമണി, എസ് പി വേലുമണി, ഡി ജയകുമാർ, സി വെ ഷൺമുഖം, ആർ കാമരാജ്, ജെ സി ഡി പ്രഭാകർ, പി എച്ച് മനോജ് പാണ്ഡ്യൻ, പി മോഹൻ, ആർ ഗോപാലകൃഷ്ണൻ, സി മാണികം എന്നിവരാണ്‌ അംഗങ്ങൾ.

എടപ്പാടി പക്ഷത്തിന്റെ 6 പേരും പനീർ സെൽവം പക്ഷത്തിന്റെ 5 പേരുമാണ്‌ സ്‌റ്റിയറിങ് കമ്മറ്റിയിലുള്ളത്‌.പനീർസെൽവത്തിന്റെയും പളനിസ്വാമിയുടേയും  വസതികളിൽ ചൊവ്വാഴ്ച മുഴുവൻ പാർട്ടി നേതാക്കളും മന്ത്രിമാരും നടത്തിയ മാരത്തൺ ചർച്ചകൾക്ക് ശേഷമാണ് പ്രഖ്യാപനം. പി തങ്കമണി, എസ് പി വേലുമണി, ഡി ജയകുമാർ, സി വെ ഷൺമുഖം, ആർ ബി ഉദയകുമാർ – എന്നീ മന്ത്രിമാരും  ഡെപ്യൂട്ടി കോർഡിനേറ്റർമാരായ കെ പി മുനുസാമി, ആർ വൈത്തിലിംഗം എന്നിവർ പന്നീർസെൽവവുമായി  ബുധനാഴ്ച പുലർച്ചെ ചർച്ച നടത്തിയിരുന്നു.

ശശികല ജയിൽമോചിതയായി വരുമ്പോൾ അവരോട്‌ സ്വീകരിക്കേണ്ട നിലപാടും പാർടി ചർച്ച ചെയ്‌തു.

Leave a Reply

Your email address will not be published. Required fields are marked *