പല സത്യങ്ങളും വിളിച്ചുപറഞ്ഞു: ചില ശക്തികള്‍ നിഷ്‌കരുണം വിചാരണ ചെയ്തു, തിലകനെ ഓര്‍ത്ത് മകന്റെ വാക്കുകള്‍

Share

നടന്‍ തിലകന്റെ എട്ടാം ചരമ വാര്‍ഷികമാണിന്ന്. തന്റെ പിതാവിനെ ഓര്‍ത്തെടുക്കുകയും അദ്ദേഹത്തിന് ഏറ്റുവാങ്ങേണ്ടി വന്ന അവഗണനകളെക്കുറിച്ച് ചൂണ്ടിക്കാണിച്ച് മകന്‍ ഷമ്മി തിലകന്റെ ഫേസ്ബുക്ക് പോസ്റ്റ്. അദ്ദേഹത്തിന്റെ ജീവിതത്തെ ബൈബിളുമായും യേശുക്രിസ്തുവുമായും കൂട്ടിയോജിപ്പിച്ചാണ് ഷമ്മിയുടെ വാക്കുകള്‍. ചിന്തിച്ചതു പോലെ തന്നെ പറയുകയും പറഞ്ഞതുപോലെ തന്നെ പ്രവര്‍ത്തിക്കുകയും തന്റെ നിലപാടുകള്‍ തുറന്നു പറയുകയും ചെയ്ത യേശുക്രിസ്തുവുമായാണ് തിലകനെ മകന്‍ ഓര്‍ക്കുന്നത്.

പല സത്യങ്ങളും വിളിച്ചുപറഞ്ഞപ്പോള്‍ ചില ശക്തികള്‍ നിഷ്‌കരുണം വിചാരണ ചെയ്തു, യേശുക്രിസ്തുവെ പോലെ കുരിശില്‍ തറച്ചു. പറഞ്ഞ സത്യങ്ങള്‍ മാറ്റി പറഞ്ഞാല്‍ ശിക്ഷിക്കാതിരിക്കാമെന്ന്, സ്വന്തം കൈ കഴുകിക്കൊണ്ട് ന്യായാധിപന്‍ പീലാത്തോസ് അവനോട് പറഞ്ഞു..! പക്ഷേ അവന്‍.. സത്യമാണ് ജയിക്കേണ്ടത് എന്ന തന്റെ നിലപാടില്‍ ഉറച്ചു നിന്നതിനാല്‍, ആ കപട ന്യായവാദികള്‍ മുന്‍കൂട്ടി വിധിച്ച കുരിശുമരണം അവന് ഏറ്റുവാങ്ങേണ്ടിവന്നു.

തിലകന്‍ ചലച്ചിത്രരംഗത്ത് അനുഭവിച്ച അവഗണനകള്‍ ഒന്നുകൂടി ഓര്‍മ്മിപ്പിക്കുകയാണ് മകന്‍ ഷമ്മി. സ്വന്തമായി നിലപാടുകളുള്ളവരും സത്യം തുറന്നുപറഞ്ഞവരും ചരിത്രത്തില്‍ അര്‍ഹിക്കുന്ന നിലയില്‍ സ്മരിക്കപ്പെടുക തന്നെ ചെയ്യുമെന്നും ഷമ്മി കുറിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *