Share
തിരുവനന്തപുരം: പരാതിക്കാരനോട് മോശമായി പെരുമാറിയ സംഭവത്തില്‍ എഎസ്ഐയെ സ്ഥലം മാറ്റി.
നെയ്യാര്‍ ഡാം പോലീസ് സ്റ്റേഷനിലെ എഎസ്ഐ ഗോപകുമാറിനെയാണ് സ്ഥലം മാറ്റിയത്. ബറ്റാലിയനിലേക്കാണ് മാറ്റം.
പോലീസുകാരന് പരാതിക്കാരനോടും മകളോടും മോശമായി പെരുമാറുന്നത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണത്തിന് പോലീസ് മേധാവി നിര്‍ദേശം നല്കി. തിരുവനന്തപുരം റേഞ്ച് ഡിഐജി സംഭവം അന്വേഷിക്കും.