പഞ്ചലോഹ വിഗ്രഹ കവർച്ച: പൊലിസ് അന്വേഷണം തുടങ്ങി

Share

കോട്ടയം:വിഗ്രഹനിര്‍മ്മാണ ശാലയില്‍ അതിക്രമിച്ചു കടന്ന സംഘം പഞ്ചലോഹ വിഗ്രഹം കവര്‍ന്നെന്നു പരാതി. രണ്ട് കോടി രൂപ വിലമതിക്കുന്ന അയ്യപ്പ വിഗ്രഹം കവര്‍ന്നതായാണ് പരാതി ചെങ്ങന്നൂർ കാരയ്ക്കാട്ട് എംസി റോഡരികിലെ വിഗ്രഹ നിര്‍മ്മാണ ശാലയില്‍ നിന്നാണ് ആക്രമികള്‍ വിഗ്രഹം കടത്തിക്കൊണ്ടു പോയത്.

ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് സംഭവം.ചെങ്ങന്നൂര്‍ തട്ടാവിളയില്‍ മഹേഷ് പണിക്കര്‍, പ്രകാശ് പണിക്കര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള പണിക്കേഴ്സ് ഗ്രാനൈറ്റ്സിലാണ് സംഭവം. ഒട്ടേറെ ബൈക്കുകളിലായി എത്തിയ സംഘം നിര്‍മ്മാണ ശാലയിലേക്ക് ഇരച്ചു കയറുകയായിരുന്നെന്ന് ഉടമകള്‍ പറഞ്ഞു.

ഇവിടെയുണ്ടായിരുന്ന ആറ് തൊഴിലാളികളെ മര്‍ദിച്ച് അവശരാക്കി പഞ്ചലോഹത്തില്‍ നിര്‍മ്മിച്ച 60 കിലോ തൂക്കമുള്ള അയ്യപ്പവിഗ്രഹം കവരുകയായിരുന്ന് ഇവര്‍ പറഞ്ഞു. അക്രമികളെ തടയാനെത്തിയ മഹേഷിനും പ്രകാശിനും മര്‍ദനമേറ്റു. സ്ഥാപനത്തില്‍ നേരത്തെ ജോലി ചെയ്തിരുന്ന കാരയ്ക്കാട് സ്വദേശിയുടെ നേതൃത്വത്തിലാണ് അക്രമിസംഘം എത്തിയതെന്ന് ഉടമകള്‍ പറയുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *