നൊബേൽ സാഹിത്യസമ്മാനവും ലൂയിസ് ഗ്ലക്ക് കവിതയും

Share

നോബൽ സാഹിത്യ സമ്മാനം, പുലിസ്റ്റർ സമ്മാനം, നാഷണൽ ബുക്ക് അവാർഡ് നാഷണൽ ബുക്ക് ക്രിട്ടിക്സ് സർക്കിൾ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടാൻ മാത്രം എന്തു പ്രത്യേകതയാണ് ലൂയിസ് ഗ്ലക്ക് എന്ന അമേരിക്കൻ കവയത്രിയുടെ രചനകളിൽ ഉള്ളത് ?

കാവ്യശബ്ദംകൊണ്ട് തന്റെ അസ്ഥിത്വത്തെ സാർവത്രികം ആക്കി എന്നാണ് നൊബേൽ പുരസ്കാരകമ്മിറ്റി ഗ്ലക്കിന്റെ കവിത വിശേഷിപ്പിച്ചത്. 1943 ൽ ന്യൂയോർക്ക് സിറ്റിയിൽ ജനിച്ച ലൂയിസ് ഗ്ലക്ക്, ഏറ്റവും പ്രഗത്ഭരായ സമകാലീന കവികളിൽ ഒരാളായിയാണ് കണക്കാക്കപ്പെടുന്നു.

ഏകാന്തത, കുടുംബബന്ധങ്ങൾ, വിവാഹമോചനം, മരണം എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ തെളിഞ്ഞ ഉൾക്കാഴ്ചയോടെ കവിതകൾ സൃഷ്ടിക്കുന്ന
ഗ്ലക്ക്, 12 കവിതാപുസ്തകങ്ങളുടെ രചയിതാവാണ്. വൈകാരിക തീവ്രതയേറിയ വിഷയങ്ങളെ ചരിത്രം, പ്രകൃതി, മിത്തുകൾ എന്നിവയുമായി കൂട്ടിയിണക്കി കാവ്യരചനയുടെ ഒരു പുതിയതലം സൃഷ്ടിക്കുന്നവയാണ് ലൂയിസ് ഗ്ലക്കിന്റെ കവിതകൾ.

മനുഷ്യാവസ്ഥയെ അവിസ്മരണീയവും അത്ഭുതകരവുമായ ഭാഷയിൽ അവതരിപ്പിക്കുവാനുള്ള ഗ്ലക്കിന്റെ കഴിവ് ഓരോ കവിതയിലും ശക്തമായി പ്രകടമാണ്. സംഘർഷങ്ങളും ഒറ്റപ്പെടലും ആസക്തിയും അനുഭവവും ഗ്ലക്കിന് വിഷയങ്ങളാണ്.

അസുഖബാധിതമായ ബാല്യകാലം വിദ്യാഭ്യാസത്തെ തടസ്സപ്പെടുത്തിയപ്പോൾ, കവിതയെ അടുത്തറിയുവാൻ ഇരുപതാം വയസ്സുവരെ ഗ്ലക്കിന് കാത്തിരിക്കേണ്ടിവന്നു.
കൊ​ളം​ബി​യ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ സ്കൂ​ൾ ഒാ​ഫ് ജ​ന​റ​ൽ എ​ഡ്യു​ക്കേ​ഷ​നി​ൽ ക​വി​താ പ​ഠ​ന​ത്തി​നു ചേ​രു​ന്ന ഗ്ലക്ക് ആ​ദ്യ ക​വി​താ​സ​മാ​ഹാ​രം പു​റ​ത്തി​റ​ങ്ങി​ ഏഴ് വർഷത്തിനു ശേഷമാണ് രണ്ടാമത്തെ സമാഹാരം പുറത്തിറക്കുന്നത്. വ്യക്തിജീവിതത്തിലെ പ്രശ്നങ്ങളും കവിതാലോകത്തെ വിമർശനങ്ങളും തരണം ചെയ്താണ് ലൂയിസ് ഗ്ലക്ക് എന്ന കവയത്രിയുടെ വിജയം രചിക്കപ്പെട്ടത്.

1975ൽ ​ പുറത്തിറങ്ങിയ ദ ഹൗ​സ് ഒാ​ൺ മാ​ർ​ഷ്‌​ലാ​ൻ​ഡ്, 1990ൽ പുറത്തിറങ്ങിയ അ​രാ​റാ​റ്റ്, 1992ൽ ​പു​റ​ത്തി​റ​ങ്ങി​യ ദ ​വൈ​ൽ​ഡ് ഐ​റി​സ് എ​ന്നീ ക​വി​താ സ​മാ​ഹാ​രങ്ങളും 2001ൽ പുറത്തിറങ്ങിയ ഒക്ടോബർ എന്നാ നീണ്ട കവിതയും എല്ലാം ഗ്ലക്കിന്റെ കാവ്യലോകത്തെ മായാമുദ്രകളാണ്.

“എന്റെ പ്രിയപ്പെട്ട ജീവിതം എന്നോട് ചെയ്തതിനേക്കാൾ വലിയ ദ്രോഹം,  മരണത്തിന് എന്നോട് ചെയ്യാൻ സാധിക്കില്ല”

“ആവശ്യകതയും ആഗ്രഹത്തേയും തമ്മിൽ വേർതിരിച്ചറിയാനുള്ള ശ്രമത്തിലായിരുന്നു ഇന്നത്തെ ദിവസം മുഴുവൻ ഞാൻ”

“എല്ലാ ദിവസവും, ശവസംസ്കാരം നടക്കുന്ന വീടുകളിൽ, പുതിയ വിധവകൾ ജനിക്കുന്നു,
പുതിയ അനാഥകൾ…”

“വസന്തം എന്നിലേക്ക് തിരികെ എത്തി. ഇത്തവണ കാമുകനായി അല്ല, മരണത്തിന്റെ ദൂതനായി.”

എന്നീ വിവർത്തനവരികളിൽ എല്ലാം അപ്പുറത്തേക്ക് സഞ്ചരിക്കുന്ന അർത്ഥതലങ്ങളെ കണ്ടെത്താൻ സാധിക്കും.  കുറച്ചു വരികൾ കൊണ്ട് കൂടുതൽ കാവ്യാനുഭവം സൃഷ്ടിക്കുക എന്നത് ഗ്ലക്കിന്റെ രചനാശൈലി ആണ്. ഗ്ലക്കിന്റെ കവിതകളിലെ സ്ഥിരം സാന്നിധ്യമായി മാറിയവയാണ് അമ്മ, മരണം, സഹോദരങ്ങൾ, ഭൂമി, ആത്മാവ്, സംഗീതം എന്നിവ.

ബാല്യകാല സ്മരണകളും പ്രകൃതി നൽകിയ പാഠങ്ങളും ജീവിത-മരണ സംഘർഷങ്ങളും തന്മയത്വത്തോടെ വരച്ചിടുന്ന ഗ്ലക്ക് തന്റെ പല കവിതകളിലും മനുഷ്യ മനസ്സിനോട് ഒരായിരം ചോദ്യങ്ങൾ ചോദിക്കുന്നു.
നാം ജീവിക്കുന്ന ജീവിതം തന്നെയാണോ ശരി.? കാണേണ്ടതും അറിയേണ്ടതും മനസ്സിലാക്കേണ്ടതും നമുക്ക് അറിയാൻ സാധിക്കുന്നുണ്ടോ.? ചില ഓർമ്മകൾ, ചില തിരുത്തലുകൾ, ചില ചോദ്യങ്ങൾ, അറിഞ്ഞോ അറിയാതെയോ മറവിയിലേക്ക് തള്ളപ്പെട്ട ഇങ്ങനെയുള്ള പലതിനെയും ഒരു ചെറുകവിതയിലൂടെ നമ്മിലേക്ക് തിരിച്ചെത്തിക്കാൻ ലൂയിസ് ഗ്ലക്ക് എന്ന കവയത്രിക്ക് നിസ്സാരമായി സാധിക്കുന്നു.

തലമുറകളിലൂടെ കടന്നുപോകുന്ന കവിതകൾ. തലമുറകളെ കുറിച്ച് പറഞ്ഞുപോകുന്ന കവിതകൾ. കാലത്തിനേയും പ്രകൃതിയേയും കുറച്ചു വാക്കുകൾക്കുള്ളിൽ കോർത്ത് ഇടുന്ന വളരെ വ്യത്യസ്തമായ ഒരു കവയത്രിയാണ് ലൂയിസ് ഗ്ലക്ക്. പുരസ്കാരങ്ങൾക്ക് അപുറത്തേക്ക് വായനയിലൂടെയുള്ള മനസ്സിലാക്കൽ, ഒരു വായനക്കാരന് ഗ്ലക്ക് എന്ന വ്യത്യസ്തസ്വരത്തെ അറിയാൻ സാധിക്കുക അപ്പോഴാണ്. ഗ്ലക്കിന്റെ കവിതകൾ സംസാരിക്കുന്നുണ്ട്, കേൾക്കുവാൻ മനസ് തുറന്നാൽ മാത്രം മതി.

മനുഷ്യന്റെ ഓർമകളെയും അസ്തിത്വത്തെയും തേടി ചെല്ലുന്ന ഒരാളെ നമുക്ക് അവിടെ കാണാം. കവിത വായിച്ച് തിരിച്ചിറങ്ങുമ്പോൾ നാമും ആ കവിതയുടെ ഭാഗമായി തീരും.

Leave a Reply

Your email address will not be published. Required fields are marked *