നേതാക്കളുടെ മക്കളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം
സി.പി.എമ്മിനില്ല: തുറന്നടിച്ച് പി.ജയരാജൻ

Share

കണ്ണൂർ: ദീർഘനാളായുള്ള. രാഷrട്രീയ  മൗനത്തിന്റെ പുറന്തോടു പൊളിച്ച് സി.പി.എം നേതാവ് പി ജയരാജൻ.സർക്കാരും പാർട്ടിയും സ്വർണക്കടത്ത്, മയക്കുമരുന്ന് വിവാദത്തിൽ പെട്ട് മാധ്യമ വിചാരണ നേരിടുന്ന കാലയളവിൽ ജയരാജൻ പ്രതികരിച്ചിരുന്നില്ല. അലൻ, താഹ വിഷയത്തിൽ സർക്കാരിനെ ന്യായീകരിച്ചു തന്റെ ഫെയ്സ് ബുക്കിലൂടെ മാത്രമേ അദ്ദേഹം രംഗത്തു വന്നിരുന്നുള്ളൂ. ഇതിനു ശേഷം കഴിഞ്ഞ ദിവസമാണ് സ്വർണകടത്ത് – മയക്കുമരുന്ന് കേസിൽ പാർട്ടി അകപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിക്കിടെയിൽ സ്വന്തം അഭിപ്രായം വെട്ടിത്തുറന്ന് പറഞ്ഞ്  സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജൻ രംഗത്തുവന്നത്.

ഇതു പാർട്ടി നേതൃത്വത്തിനെതിരെയുള്ള. ആദ്യവെടി പൊട്ടിക്കലായാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.മക്കൾ മാഹാത്മ്യത്തിൽ വിമർശനങ്ങൾ ഏൽക്കേണ്ടി വന്ന പിണറായി, കോടിയേരി, ഇ.പി.ജയരാജൻ എന്നീ നേതാക്കൾക്കെതിരെ ഒളിയമ്പു എയ്തിരിക്കുകയാണ്  ജയരാജൻ.സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളിലോ പാര്‍ട്ടി കാര്യങ്ങളിലോ നേതാക്കളുടെ മക്കള്‍ ഇടപടെുന്നത് ശരിയല്ലെന്ന് ജയരാജൻ തുറന്നടിച്ചു. നേതാക്കളുടെ മക്കള്‍ ചെയ്യുന്ന തെറ്റ് ചുമക്കേണ്ട ബാധ്യത പാര്‍ട്ടിക്കില്ല. പ്രവര്‍ത്തകരും നേതാക്കളും ചെയ്യുന്ന തെറ്റുകള്‍ക്കേ പാര്‍ട്ടിക്ക് ബാധ്യതയുള്ളൂ.

ആരുടെയെങ്കിലും മക്കള്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും പി.ജയരാജന്‍ തുറന്നടിച്ചു.സി.പി.എം കൂത്തുപറമ്പ്  ഏരിയാ കമ്മിറ്റി ഓഫീസില്‍  ഒരു വാർത്താ മാധ്യമത്തിന്  നല്‍കിയ അഭിമുഖത്തിലാണ് പി.ജയരാജൻ കാര്യങ്ങൾ തുറന്നടിച്ചത്..സിപിഎം നേതാക്കളെ രണ്ടുതട്ടിലാക്കി ചിത്രീകരിച്ച് മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണം ശരിയല്ല. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ നേതൃത്വത്തിനെതിരെ നുണക്കഥകള്‍ പ്രചരിക്കുന്നുണ്ട്. മകന്‍ എന്തെങ്കിലും ഇടപാടില്‍ പെട്ടിട്ടുണ്ടെങ്കില്‍ അത് അവന്‍ തന്നെ നേരിട്ടോളുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വടകര തെരഞ്ഞെടുപ്പിലെ തോൽവിക്കു ശേഷം പാർട്ടിയിൽ ഒതുക്കപ്പെട്ട പി.ജയരാജൻ കണ്ണൂരിൽ അണികൾക്കു ഏറെ  സ്വീകാര്യനായ നേതാക്കളിലൊരാളാണ്.

Leave a Reply

Your email address will not be published. Required fields are marked *