നീന്തൽ പരിശീലനത്തിനിടെ ക്ഷേത്ര കുളത്തിൽ കാണാതായ ആയുർവേദ ചികിത്സകന്റെ മൃതദേഹം കണ്ടെത്തി

Share

പയ്യന്നൂർ: നീന്തൽ പരിശീലനത്തിനിടെ ക്ഷേത്ര കുളത്തിൽ മുങ്ങി താഴ്ന്നു പോയ ആയുർവേദ വൈദ്യരുടെ മൃതദേഹം കണ്ടെത്തി.പയ്യന്നൂരിലെ അമ്പലക്കുളത്തില്‍ നീന്തല്‍ പരിശീലനം നടത്തുന്നതിനിടെ കാണാതായ. ആയുർവേദ വൈദ്യരുടെയാണ് മൃതദേഹം കണ്ടെത്തിയത്.

പയ്യന്നൂര്‍ തെക്കീബസാറില്‍ ആരോഗ്യരക്ഷാ ആശ്രമം ആയുര്‍വേദശാല നടത്തിവരുന്ന സജി വൈദ്യര്‍ എന്ന സജികുമാര്‍ (54) ആണ് മരിച്ചത്.

തിങ്കളാഴ്ച്ച രാവിലെ ഏഴു മണിക്ക് പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര കുളത്തിലാണ് അപകടം. രാവിലെ ആറു മുതല്‍ സാധാരണ പരിശീലനം നടത്താറുള്ള സജികുമാര്‍ നിരവധി തവണ കുളത്തിനു കുറുകേ നീന്താറുണ്ട്.  ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ പോലീസിന്റെ പ്രത്യേക അനുമതി വാങ്ങിയും നീന്തല്‍ തുടര്‍ന്നിരുന്നു. തുടക്കത്തില്‍ നിരവധിപേര്‍ ഇയാള്‍ക്കൊപ്പം പരിശീലനം നടത്താറുണ്ടെങ്കിലും കഴിഞ്ഞ ഏതാനും ദിവസമായി ഒറ്റക്കാണ് കുളത്തില്‍ എത്താറുള്ളതെന്ന് നാട്ടുകാര്‍ പറഞ്ഞു.

ഇന്നു രാവിലെ സമീപവാസികള്‍ നോക്കി നില്‍ക്കെയാണ് കുളത്തിന്റെ മധ്യഭാഗത്തായി സജികുമാര്‍ മുങ്ങിത്താണത്. പെട്ടെന്നുണ്ടായ തളര്‍ച്ച കാരണം നീന്താന്‍ കഴിയാതാവുകയായിരുന്നു. ജില്ലയിലെ തന്നെ വലിയ ചിറകളിലൊന്നാണ് പയ്യന്നൂരിലെ ഈ കുളം. മധ്യഭാഗങ്ങളില്‍ വലിയ തോതില്‍ ചളി നിറഞ്ഞ അവസ്ഥയുമായതിനാല്‍ മൂന്നു മണിക്കൂറോളം കഴിഞ്ഞാണ് മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞത്.

വിവരമറിഞ്ഞ ഉടന്‍ പയ്യന്നൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സ് സംഘവും പോലീസും നാട്ടുകാരും രാവിലെ മുതല്‍ തിരച്ചില്‍ നടത്തിയിരുന്നു. പയ്യന്നൂര്‍ തെക്കീ ബസാറിലെ രാമചന്ദ്രന്‍ വൈദ്യരുടെ മകനായ സജി അന്നൂരിലാണ് താമസം. പയ്യന്നൂർ പൊലിസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി.മൃതദേഹം കൊ വിഡ് പരിശോധനയ്ക്കു ശേഷം പോസ്റ്റുമോർട്ടം നടത്തിസംസ്കരിക്കും

Leave a Reply

Your email address will not be published. Required fields are marked *