നിർമ്മാണം പുരോഗമിക്കുന്ന ജല വൈദ്യുത പദ്ധതികൾ സമയ ബന്ധിതമായി പൂർത്തിയാക്കും; വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി

Share

നിർമ്മാണം പുരോഗമിക്കുന്ന ജല വൈദ്യുത പദ്ധതികൾ സമയ ബന്ധിതമായി പൂർത്തിയാക്കുമെന്ന്  വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. 70 ശതമാനത്തിലകം പ്രവർത്തികൾ പൂർത്തിയാക്കിയ 40 മെഗാവാട്ട് ശേഷിയുള്ള തോട്ടിയാർ ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണ പുരോഗതി വിലയിരുത്താൻ പദ്ധതിപ്രദേശത്ത് എത്തിയ അദ്ദേഹം ജീവനക്കാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു. കൃത്യമായ ഇടവേളകളിൽ പദ്ധതികളുടെ നിർമ്മാണ പുരോഗതി വിലയിരുത്തുന്നുണ്ട്. ഓരോ പദ്ധതിയും സമയ ബന്ധിതമായി പൂർത്തീകരിക്കുന്നതിനുള്ള കർമ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. യോഗത്തിൽ നടത്തിയ വിലയിരുത്തൽ പ്രകാരം 2022 മേയ് മാസത്തോടെ തോട്ടിയാർ പദ്ധതി പൂർത്തിയാക്കി വൈദ്യുതി ഉൽപ്പാദനം ആരംഭിക്കാനാകുമെന്നും മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *