Share
നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പുതിയ തെരഞ്ഞെടുപ്പ് പരസ്യ വാചകവുമായി എല്‍ഡിഎഫ്. ‘ഉറപ്പാണ് എല്‍ഡിഎഫ്’ എന്നതാണ് ഇടതുമുന്നണിയുടെ പുതിയ പരസ്യവാചകം. പരസ്യവാചകം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പുതിയ ഫ്ളക്സുകള്‍ എറണാകുളം നഗരത്തില്‍ നിറഞ്ഞു കഴിഞ്ഞു.
ഭരണത്തുടര്‍ച്ച മുന്നില്‍ക്കണ്ടാണ് എല്‍ഡിഎഫ് പുതിയ പരസ്യ വാചകം മുന്നോട്ടുവച്ചിരിക്കുന്നത്. പിണറായി സര്‍ക്കാരിന്റെ കാലത്തെ ഭരണ നേട്ടങ്ങള്‍ ആണ് ഫ്ളക്സുകളില്‍ ഏറെയും.