നാലാം തവണയും ചെന്നൈ വീണു

Share

ദുബൈ: നാലാം തവണയും  ചെന്നൈ സൂപ്പർ കിങ്സ്‌ വീണപ്പോൾ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന്‌ 10 റണ്ണിന്റെ അപ്രതീക്ഷിത വിജയം. ഐപിഎൽ ക്രിക്കറ്റിൽ കൊൽക്കത്തയ്‌ക്ക്‌ അഞ്ചുകളിയിൽ മൂന്ന്‌ ജയമായി. ചെന്നൈക്ക്‌ നാലാം തോൽവി.

സ്‌കോർ: കൊൽക്കത്ത 167, ചെന്നൈ 5–-157.പന്ത്രണ്ട്‌ ഓവറിൽ ഒരു വിക്കറ്റ്‌ നഷ്ടത്തിൽ 99 റണ്ണിൽനിന്നാണ്‌ ചെന്നൈയുടെ പിന്നോട്ടടി.  ഓപ്പണർ ഷെയ്‌ൻ വാട്‌സൺ 40 പന്തിൽ 50 റണ്ണടിച്ചു.  ഡുപ്ലെസിസും (17)  അമ്പാട്ടി റായുഡുവും (30) സാം കറനും (17) മടങ്ങി. നാലാമനായി എത്തിയ ക്യാപ്‌റ്റൻ മഹേന്ദ്ര സിങ് ധോണി 12 പന്തിൽ 11 റണ്ണുമായി വരുൺ ചക്രവർത്തിയുടെ സ്‌പിന്നിൽ ബൗൾഡായി. കേദാർ ജാദവും (7) രവീന്ദ്ര ജഡേജയും (21) പുറത്താകാതെനിന്നു.സുനിൽ നരെയ്‌നുപകരം രാഹുൽ ത്രിപാഠിയെ ഓപ്പണറാക്കാനുള്ള തീരുമാനമാണ്‌ കൊൽക്കത്തയ്‌ക്ക്‌ രക്ഷയായത്‌. ത്രിപാഠി 51 പന്തിൽ 81 റണ്ണെടുത്തു. 

ശുഭ്‌മാൻ ഗിൽ (11),   നരെയ്‌ൻ (17), ഓവിൻ മോർഗൻ (7), ആന്ദ്രേ റസൽ (2), ക്യാപ്‌റ്റൻ ദിനേശ്‌ കാർത്തിക്‌ (12) എന്നിവർ വേഗം മടങ്ങി. ത്രിപാഠി എട്ട്‌ ഫോറും മൂന്ന്‌ സിക്‌സറും പറത്തി. ചെന്നൈക്കായി ഡ്വെയ്ൻ ബ്രാവോ മൂന്ന്‌ വിക്കറ്റ്‌ വീഴ്‌ത്തി.

Leave a Reply

Your email address will not be published. Required fields are marked *