നാടാകെ സർക്കാർ നയങ്ങളെ തെരഞ്ഞെടുപ്പിൽ പ്രശംസിക്കും: മന്ത്രി ഇ.പി ജയരാജൻ

Share

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ചരിത്രവിജയം നേടുമെന്ന് മന്ത്രി ഇ.പി ജയരാജന്‍. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ജനകീയ വ്യക്തിത്വങ്ങളാണ് ഇടതുമുന്നണി സ്ഥാനാർഥികളാക്കിയതെന്നും അദ്ദേഹം പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടതുമുന്നണി ഈ തെരഞ്ഞെടുപ്പില്‍ ജയിച്ചുവരും. നാടാകെ സര്‍ക്കാരിന്‍റെ നയങ്ങളെ പ്രശംസിക്കുകയാണ്. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ജനകീയ വ്യക്തിത്വങ്ങളെയാണ് ഇടത് മുന്നണി സ്ഥാനാര്‍ഥികളാക്കിയിരിക്കുന്നത്. മഹാമാരിയുടെ കാലത്ത് ജനസേവനം നടത്തിയവരാണവർ. ജനത്തിന് ഭക്ഷണവും പാര്‍പ്പിടവും ഉറപ്പാക്കി. നാടാകെ വികസിച്ചുവരുകയാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *