നടി സെറീന വഹാബിന് കൊവിഡ്: സന്ധികളില്‍ കടുത്ത വേദനയും ശ്വാസതടസ്സവും

Share

നടി സെറീന വഹാബിന് കൊവിഡ് സ്ഥിരീകരിച്ചു. നടിയുടെ ആരോഗ്യനില തൃപ്തികരമല്ലെന്നാണ് റിപ്പോര്‍ട്ട്. നടിക്ക് സന്ധികളില്‍ കടുത്ത വേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. മുംബൈ ലിവാട്ടി ആശുപത്രിയിലാണ് സെറീന ചികിത്സ തേടിയത്.

ശരീരത്തില്‍ ഓക്‌സിജന്റെ അളവും കുറവായിരുന്നുവെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം. പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയില്‍ ചികിത്സ തുടരുകയായിരുന്നു. എന്നാല്‍,അസ്വസ്ഥതകള്‍ മാറിയതിനെ തുടര്‍ന്ന് സെറീന ആശുപത്രി വിട്ടു. വീട്ടില്‍ ചികിത്സ തുടരുകയാണ്. സെറീനയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരും ക്വാറന്റൈനിലാണ്.

zarina

മലയാളത്തില്‍ നീണ്ട ഇടവേളയ്ക്ക് ശേഷം സെറീന നല്ല വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. 2019ല്‍ ഇറങ്ങിയ ടൊവിനോ ചിത്രം ഓസ്‌കാറിലാണ് അവസാനമായി അഭിനയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *