നടി ശാന്തിയുടെ മകന്‍ വീട്ടില്‍ മരിച്ച നിലയില്‍

Share

തെന്നിന്ത്യന്‍ നടി ശാന്തിയുടെയും അന്തരിച്ച ഛായാഗ്രാഹകന്‍ ജെ വില്യംസിന്റെയും മകന്‍ മരിച്ച നിലയില്‍. എബ്രഹാം സന്തോഷിനെ ചെന്നൈയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിരുഗംപാക്കം നടേശന്‍ നഗറിലാണ് വീട്. 35 വയസ്സേ ഉണ്ടായിരുന്നുള്ളൂ.

ഉറക്കത്തില്‍ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഒരു മെഡിക്കല്‍ കമ്പനിയില്‍ ജീവനക്കാരനായിരുന്നു എബ്രഹാം. അമ്മ ശാന്തി മകനൊപ്പമാണ് താമസിച്ചിരുന്നത്. കില്‍പ്പോക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംഭവത്തില്‍ വിരുഗംപാക്കം പൊലീസ് കേസെടുത്തു.

കണ്ണൂര്‍ സ്വദേശികളാണ് വില്യംസും ശാന്തിയും. സ്ഫടികം, ഇന്‍സ്‌പെക്ടര്‍ ബല്‍റാം തുടങ്ങി ഒട്ടേറെ മലയാള സിനിമകളുടെ ഛായാഗ്രാഹകനായിരുന്ന വില്യംസ് 2005-ലാണ് മരിച്ചത്. ശാന്തി ഒട്ടേറെ തമിഴ്, മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ സീരിയലില്‍ അഭിനയിച്ചു വരികയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *