Share
കൊല്ലം: നടിയെ അക്രമിച്ച കേസിൽ സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിന് പിന്നിൽ വൻ ഗൂഢാലോചനയെന്ന് പൊലീസ്. സാക്ഷിയായ പത്തനാപുരം സ്വദേശി വിപിനെ നേരിട്ടെത്തി ഭീഷണിപ്പെടുത്തി. വിപിനെ കെ.ബി ഗണേഷ് കുമാർ എം.എൽ.എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കോട്ടാത്തലയാണ് ഭീഷണിപ്പെടുത്തിയത്. നേരിട്ടും തമിഴ്നാട്ടിലെ നമ്പർ ഉപയോഗിച്ച് ഫോണിലൂടെയും പ്രദീപ് വിപിനെ ഭീഷണിപ്പെടുത്തി.
ഇയാൾക്ക് സിനിമാ മേഖലയിലെ ആളുകളുമായും രാഷ്ട്രീയക്കാരുമായും ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. ജനുവരി 28നാണ് വിപിനെ ഭീഷണിപ്പെടുത്തിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് കാസർകോട് ബേക്കൽ പൊലീസ് ഹോസ് ദുർഗ് കോടതിയെ അറിയിച്ചു.