ധനലക്ഷ്മി ബാങ്കിന്റെ പ്രതിസന്ധിക്ക് കാരണം ആർ.ബി.ഐ

Share

കൊച്ചി: പ്രതിസന്ധി ഘട്ടത്തിൽ  ഉചിതമായ തീരുമാനങ്ങളെടുക്കുന്നതില്‍ അലംഭാവം കാണിച്ച റിസര്‍വ്വ് ബാങ്കിന്റെ നിഷ്‌ക്രിയ സമീപനങ്ങളാണ് ധനലക്ഷമി ബാങ്കിന്റെ ഇന്നത്തെ പ്രതിസന്ധിയുടെ മുഖ്യ കാരണമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(ബെഫി) . ഈ സ്വകാര്യ ബാങ്കില്‍ നടന്നിരുന്ന വായ്പാ ക്രമക്കേടുകള്‍, നൈതികതയില്ലാത്ത ബാങ്ക് പ്രവൃത്തികള്‍, വഴിവിട്ട നിയമനങ്ങള്‍, ഉന്നത ഉദ്യോഗസ്ഥരുടെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ എന്നിവയെല്ലാം തത്സമയങ്ങളില്‍ തന്നെ തെളിവു സഹിതം റിസര്‍വ്വ് ബാങ്കിനെയും കേന്ദ്ര സര്‍ക്കാരിനെയും അറിയിച്ചിട്ടുള്ളതാണ്.

വിസില്‍ ബ്ലോവര്‍ പോളിസി മുഖാന്തിരവും അല്ലാതെയും ഒട്ടനവധി നിവേദനങ്ങളും പരാതികളും അക്കാലങ്ങളിലൊക്കെ കണ്ടില്ലെന്നു നടിക്കുകയാണ് അധികാരികള്‍ ചെയ്തിട്ടുള്ളത്. ആ കുറ്റകരമായ മൗനം മൂലമാണ് ഈ സ്ഥാപനം ക്ഷയിക്കാനും ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥര്‍ തങ്ങളുടെ ദുഷ്‌ചെയ്തികള്‍ അഭംഗുരം തുടരാനും വഴിയൊരുക്കിയത്. ഇത്തരം നീചകൃത്യങ്ങളില്‍ ഇപ്പോള്‍ പിരിച്ചുവിടപ്പെട്ട ചീഫ് ജനറല്‍ മാനേജര്‍ പി.മണികണ്ഠന്റെ പങ്ക് കുപ്രസിദ്ധമാണ്, അപലപനീയമാണെന്നും ബെഫി  ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *