ദേവികുളം നിവാസികളുടെ ഉറക്കം കെടുത്തി പടയപ്പ

Share

മൂന്നാര്‍ : ദേവികുളം നിവാസികളുടെ ഉറക്കം കെടുത്തി വിഹരിക്കുകയാണ് പടയപ്പ എന്ന കാട്ടാന. ടൗണിലും ജനവാസപ്രദേശങ്ങളിലും ചുറ്റിത്തിരിഞ്ഞ് പടയപ്പ നാട്ടുകാരുടെ ഉറക്കം കെടുത്തുകയാണ്.

തലയാര്‍ മുതല്‍ ദേവികുളം വരെ സ്ഥിര സഞ്ചാരം നടത്തുന്ന പടയപ്പ എന്ന കാട്ടാന ഒരാഴ്ചയായി ദേവികുളമാണ് താവളമാക്കിയിരിക്കുന്നത്. ഉപദ്രവകാരി അല്ലെങ്കിലും പടയപ്പയെ പേടിച്ച്‌ ഇരുട്ടാവുന്നതിന് മുന്‍പ് വീട്ടില്‍ കയറുകയാണ് നാട്ടുകാര്‍.

വ്യാഴാഴ്ച്ച അര്‍ധരാത്രിയോടെ പഴയ ഡിഎഫ്‌ഒ പരിസരത്ത് എത്തിയ ഇവന്‍ വീടുകളുടെ മുറ്റത്ത് കൂടി നടന്ന് വാഴകളും മറ്റും ഭക്ഷിച്ച്‌ മടങ്ങി.

വെള്ളിയാഴ്ച്ച സന്ധ്യയ്ക്ക് തന്നെ സാന്നിധ്യം അറിയിച്ച്‌ എത്തിയ ആന ദേശീയപാത വഴി നടന്ന് ഐബിയുടെ സമീപം എത്തിയ ശേഷമാണ് കാട് കയറിയത്.ദേശീയ പാതയിലൂടെയായിരുന്നു സഞ്ചാരം. ഇതിനിടെ പാതയോരത്തെ കടകളുടെ മുന്നില്‍ ഭക്ഷണം തിരഞ്ഞ് നിന്നെങ്കിലും നാശനഷ്ടങ്ങളൊന്നും വരുത്തിയില്ല.

Leave a Reply

Your email address will not be published. Required fields are marked *