ദീപികയ്ക്കെതിരെയുള്ള അന്വേഷണം വേട്ടയാടലെന്ന് ആരോപണം

Share

മുംബൈ: നടൻ സുശാന്തിൻ്റെ മരണവുമായി ബന്ധപ്പെട്ട് ഹോളിവുഡിനെ കേന്ദ്രീകരിച്ചു നടക്കുന്ന അന്വേഷണങ്ങളിൽ കേന്ദ്ര സർക്കാർ രാഷ്ട്രീയപരമായി കണക്കുതീർക്കുന്നതായി പരാതി.സുശാന്ത്‌സിങ് രജ്‌പുത്തിന്റെ ദുരൂഹമരണത്തില്‍ കേസ്‌ ബോളിവുഡിലെ ലഹരി‌ ഉപയോഗത്തിലേക്ക്‌ വഴിമാറിയതോടെ, മോഡിസര്‍ക്കാരിന്റെ വിമര്‍ശകരായ താരങ്ങളെ തെരഞ്ഞുപിടിച്ച് വേട്ടയാടുന്നന്നയാണ് ആക്ഷേപം. എബിവിപിയുടെ വിദ്യാര്‍ഥിവേട്ട അപലപിച്ച് ജനുവരിയില്‍ ജെഎൻയു ക്യാമ്പസ് സന്ദര്‍ശിച്ച പ്രമുഖതാരം ദീപിക പദുകോണിനെ നർക്കോട്ടിക്‌സ്‌ കൺട്രോൾ ബ്യൂറോ ‌(എൻസിബി‌) ചോദ്യം ചെയ്യാൻ വിളിപ്പിച്ചു.

ബോളിവുഡിലെ ബിജെപി ശബ്ദമായി മാറിയ കങ്കണാ റണൗട്ടും സംഘപരിവാർ അനുകൂല വാർത്താചാനല്‍ റിപ്പബ്ലിക്ക്‌ ടിവിയും ദീപികയെ ലക്ഷ്യമിട്ട് രംഗത്ത് എത്തിയതിനു പിന്നാലെയാണ് എന്‍സിബി ഇടപെടല്‍. ദീപിക 2017ൽ മാനേജർ കരിഷ്‌മാപ്രകാശുമായി നടത്തിയ വാട്സാപ്‌ ചാറ്റിന്റേത് എന്ന പേരില്‍ ചില സ്‌ക്രീൻഷോട്ടുകളും പുറത്തുവന്നു.

ലഹരിമരുന്നിന്‌ അടിമയായിരുന്നെന്ന്‌ മാർച്ചിൽ കങ്കണ വെളിപ്പെടുത്തിയെങ്കിലും ഇതിനെക്കുറിച്ച് എൻസിബി അന്വേഷിക്കുന്നില്ല. ബിജെപിെക്ക്‌ അനുകൂല നിലപാട്‌ സ്വീകരിക്കുന്ന കങ്കണക്ക്‌ വൈ കാറ്റഗറി സുരക്ഷയാണ്‌ കേന്ദ്രം ഒരുക്കിയത്‌.

2017ലെ  വാട്സാപ്‌ ചാറ്റിന്റെ പേരിൽ ദീപികയെ  ചോദ്യംചെയ്യാൻ വിളിപ്പിച്ചത് രാഷ്ട്രീയനീക്കമാണെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ വിമർശമുയരുന്നു. കർഷകദ്രോഹബില്ലുകൾക്ക്‌ എതിരെ രാജ്യത്ത് ശക്തമായ വികാരം ഉയരുമ്പോള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ ഇക്കാര്യം ചര്‍ച്ചചെയ്യുന്നത് ഒഴിവാക്കാനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നതെന്ന വിമര്‍ശവുമുണ്ട്

Leave a Reply

Your email address will not be published. Required fields are marked *