ദീപികയെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്ന്
സി.പി.ഐ മുഖപത്രം

Share

കൊച്ചി: ബോളിവുഡ് താരം ദീപിക പദുക്കോണിനെ പിൻതുണച്ച് സി.പി.ഐ മുഖപത്രം ജനയുഗം. ഇന്നത്തെ പാർട്ടി പത്രത്തിലെഴുതിയ മുഖപ്രസംഗത്തിലാണ് ജെ.എൻ.യു സമരക്കാർക്ക് പിന്തുണ അർപ്പിക്കാനായി ഹോസ്റ്റലിൽ എത്തിയതിലുള്ള വൈരാഗ്യം തീർക്കാനായി കേന്ദ്രം   ദീപികയെ വേട്ടയാടുകയാണെന്ന് വിമർശിച്ചത് മയക്കുമരുന്ന് കേസിൽ നേരിട്ടു ബന്ധമില്ലാത്ത ദീപികയെ കേന്ദ്രം പിൻതുടർന്ന് വേട്ടയാടു കയാണെന്നാണ്  സി.പി.ഐയുടെ ആരോപണം.

ഇതിനിടെസുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ ബോളിവുഡ് താരം ദീപിക പദുകോണിനെ ചോദ്യം ചെയ്തു വരികയാണ്. രാവിലെ ല 9.50ഓടെയാണ് ദീപിക മുംബൈയിലെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായത്.സുശാന്ത് സിംഗ് രജ്പുത്തിന്റെ ടാലന്റ് മാനേജര്‍ ജയാ സാഹയുടെ വാട്സാപ്പ് ചാറ്റുകളില്‍ ദീപികയുടെയും മാനേജര്‍ കരിഷ്മ പ്രകാശിന്റെയും പേരുകള്‍ കണ്ടെത്തിയിരുന്നു. ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട ചാറ്റുകളെന്നാണ് ആരോപണം.

ഇക്കാര്യത്തിലാണ് ചോദ്യം ചെയ്യല്‍. ദീപികയുടെ മാനേജര്‍ കരിഷ്മ പ്രകാശിന്റെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും.ദീപികയെ കൂടാതെ ബോളിവുഡ് താരങ്ങളായ സാറാ അലി ഖാനെയും ശ്രദ്ധ കപൂറിനെയും ഇന്ന് ചോദ്യം ചെയ്യും. സാറാ അലി ഖാനും ശ്രദ്ധ കപൂറും ലഹരിവസ്തുക്കള്‍ വാങ്ങിയെന്ന ലഹരിമരുന്ന് ഇടപാടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും അന്വേഷണസംഘം വിളിച്ചുവരുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *