ത്യാഗസ്മരണയിൽ ഇന്ന് ബലി പെരുന്നാൾ; ആശംസകൾ നേർന്ന് പ്രധാനമന്ത്രി

Share

ത്യാഗസ്മരണയിൽ ഇസ്ലാം വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ് എന്നിവർ ആശംസകൾ നേർന്നിരിക്കുകയാണ്.

‘ഈദുൽ അസ്ഹ ആശംസകൾ. സഹവർത്തിത്വം, സൗഹാർദ്ദം, സമന്വയം എന്നിവ ദൈവനാമത്തിൽ ആചരിച്ച് നമുക്ക് ഈ ദിനം മഹത്വമുള്ളതാക്കാം‘. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

‘എല്ലാവർക്കും ഈദ് മുബാറക്. സ്നേഹം, ത്യാഗം എന്നിവയുടെ ഉത്സവമാണ് ഈദുൽ അസ്ഹ. ഈ സന്ദർഭത്തിൽ സമൂഹത്തിന്റെ ഐക്യത്തിനും സാഹോദര്യത്തിനും വേണ്ടി നമുക്ക് പ്രയത്നിക്കാം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഏവരുടെയും സന്തോഷത്തിന് വേണ്ടി പ്രാർത്ഥിക്കാം.‘ രാഷ്ട്രപതി രാമ്നാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണത്തെ പെരുന്നാൾ ആഘോഷങ്ങൾ. ലോകമെമ്പാടുമുള്ള ആരാധനാലയങ്ങളിൽ ഇസ്ലാം പുരോഹിതർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകും.

അതേസമയം, കഴിഞ്ഞ വര്‍ഷത്തിന്റെത് സമാനമായി ഈ വര്‍ഷവും കൊവിഡ് കാലത്താണ് ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്. നിയന്ത്രണങ്ങള്‍ക്കിടെയിലും പൊലിമ ചോരാതെ വീടുകളില്‍ ആഘോഷം ഒതുക്കുകയാണ് വിശ്വാസികള്‍.