തെരഞ്ഞെടുപ്പിനു ശേഷം കൊ വിഡ് നിരക്ക് കുതിച്ചു ചാടും: മന്ത്രി കെ.കെ.ശൈലജ

Share

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിൽ വൻ കുതിച്ച് ചാട്ടം ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. രോഗം കൂടുക എന്നാൽ മരണ നിരക്കും കൂടുമെന്നാണെന്നും മന്ത്രി പറഞ്ഞു.

കണ്ണൂർ പ്രസ് ക്ളബ്ബിൽ നടന്ന തദ്ദേശപ്പോര് 2020 മുഖാമുഖം പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി.കോവിഡ് വ്യാപിക്കാൻ സാധ്യതയുള്ള സാഹചര്യം മുൻ നിര്‍ത്തി ആശുപത്രികൾക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പോലീസിനും എല്ലാം നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.

എല്ലാവരും സെൽഫ് ലോക്ക് ഡൗൺ പാലിക്കാൻ തയാറാകണം. അത്യാവശ്യത്തിന് അല്ലാതെ പുറത്തിറങ്ങരുത്. പ്രായം ചെന്നവരും കുട്ടികളും നിര്‍ബന്ധമായും വീടുകളിൽ തന്നെ തുടരണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പരിപാടിയിൽ പ്രസ് ക്ളബ്ബ് പ്രസിഡന്റ് എ.കെ ഹാരിസ് അധ്യക്ഷനായി.സെക്രട്ടറി പ്രശാന്ത് പുത്തലത്ത് സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *